---
title: "'സ്നേഹപൂർവ്വം പടിയിറങ്ങുന്നു, സത്യത്തിനൊപ്പം, ശ്വേതയ്ക്കാപ്പം'; അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ"
english_title: "Mallika Sukumaran resigns from AMMA organization."
publisher: "moviemax.in"
canonical_url: "https://moviemax.in/news/367585/mallika-sukumaran-resigns-from-amma-organization-new"
published_at: "2026-06-22T14:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f6365a0b1_WhatsApp_Image_2026-06-22_at_2.15.32_PM.jpeg"
keywords: ["Mallika Sukumaran", "AMMA organization", "Resigns"]
---

# 'സ്നേഹപൂർവ്വം പടിയിറങ്ങുന്നു, സത്യത്തിനൊപ്പം, ശ്വേതയ്ക്കാപ്പം'; അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ

> **Lead Summary:** ** **അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. സ്നേഹപൂർവം പടിയിറങ്ങുന്നു. അമ്മയിൽ നിന്നും.... സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം... ശ്വേതയ്ക്കാപ്പം... എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചത് .

## Article Content

** **അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. സ്നേഹപൂർവം പടിയിറങ്ങുന്നു. അമ്മയിൽ നിന്നും.... സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം... ശ്വേതയ്ക്കാപ്പം... എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചത് .

അതേസമയം അമ്മ സംഘടയിലെ വിഷയത്തില്‍ ശ്വേതാ മേനോനൊപ്പമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു . ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന നടന്നു. ചുക്കാൻ പിടിച്ചത് മാല പാർവതിയാണ്. 15 ദിവസം മുൻപേ നീക്കം തുടങ്ങി. അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരണം തുടങ്ങി, ഇക്കാര്യം അറിയിച്ചത് മാല പാർവതി സിദ്ധിക്കും രണ്‍ജി പണിക്കരും ആവശ്യപ്പെട്ട പ്രകാരം വിളിച്ചെന്ന് മാല പാർവതി പറഞ്ഞു.

'കണക്ക് അവതരിപ്പിക്കാത്തത്തിൽ അല്ല രാജി. അമ്മ യോഗത്തിൽ ശ്വേതക്കെതിരെ ബാബുരാജ് ഗുരുതര ആരോപണം ഉന്നയിച്ചു ബിജെപിക്ക് സ്ഥാനാർഥിയെ കൊടുക്കലാണ് ശ്വേതയുടെ ജോലി എന്ന് ബാബുരാജ് ആരോപിച്ചു.

പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. ശ്വേതയെ അനുകൂലിച്ചു സംസാരിക്കുന്നവർക്ക് യോഗത്തിൽ മൈക്ക് നിഷേധിച്ചു. തന്റെ പക്കൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി. സീനിയേഴ്‍സ് ഉടൻ ഇടപെടണം എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367585/mallika-sukumaran-resigns-from-amma-organization-new)