#latest news #Resort employee arrested #varkala #tourists
വർക്കല: (truevisionnews.com) വിനോദസഞ്ചാരികൾക്ക് നേരെ അതിക്രമം കാട്ടിയ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിലായി. വർക്കല പട്ടിയാരത്തുംവിള വിജയ ഭവനിൽ വിനീത് (39) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പാപനാശം ബീച്ചിലെത്തിയ വിനോദസഞ്ചാരികളായ യുവതികൾക്ക് മുന്നിൽ ഇയാൾ നഗ്നതപ്രദർശനം നടത്തി. സഞ്ചാരികളുടെ പരാതിയെ തുടർന്ന് ടൂറിസം പോലീസാണ് അറസ്റ്റ് ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് വർക്കലയിൽ വിനോദസഞ്ചാരികൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്.
പാപനാശം ബീച്ചോട് ചേർന്നആലിയിറക്കം ബീച്ചിന് സമീപത്ത് ഹൈദരാബാദ് സ്വദേശികളായ യുവതികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. ടൂറിസം പോലീസിന്റെ സമയബന്ധിതമായ ഇടപെടൽ ഉണ്ടായതുമൂലം പ്രതിക്ക് സ്ഥലത്ത്നിന്ന് രക്ഷപ്പെടാനായില്ല.
പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു.
Content Highlight: Resort employee arrested for displaying nudity to tourists in Varkala
































