കോഴിക്കോട് ബാലുശ്ശേരി ക്ഷേത്രത്തിലെ 20 പവൻ സ്വർണം കാണാതായ സംഭവം: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട് ബാലുശ്ശേരി ക്ഷേത്രത്തിലെ 20 പവൻ സ്വർണം കാണാതായ സംഭവം: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
Jun 14, 2026 03:44 PM | By Krishnapriya S R
#Latest News #Kozhikode #Balussery #Theft In Temple #Former Executive Officer

കോഴിക്കോട്: (truevisionnews.com) കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിൽ എട്ടുമാസം മുമ്പ് നടന്ന ഓഡിറ്റിംഗിലാണ് 20 പവനിലേറെ തൂക്കം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മാസങ്ങളോളം പ്രതിയെ പിടികൂടാനോ സ്വർണം കണ്ടെടുക്കാനോ സാധിച്ചിരുന്നില്ല.

ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് താൽക്കാലികമായി മാറ്റിവെച്ച സമരങ്ങൾ വീണ്ടും സജീവമാകാനിരിക്കെയാണ് പോലീസിന്റെ അറസ്റ്റ്.

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിന് പുറമെ സമീപത്തെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും സമാനമായ രീതിയിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനിടയിൽ, നഷ്ടപ്പെട്ട സ്വർണം തിരിച്ചേൽപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാൻ പ്രതി ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച സംഭവത്തിൽ എട്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് വിനോദനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Content Highlight: Theft at Balussery temple

#Latest News #Kozhikode #Balussery #Theft In Temple #Former Executive Officer

Next TV

Related Stories
കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

Jun 14, 2026 04:53 PM

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം യുവാവ്...

Read More >>
'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

Jun 14, 2026 04:01 PM

'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആരോഗ്യമന്ത്രി കെ. മുരളീധരൻ,നിപ പ്രതിരോധം, ആരോഗ്യവകുപ്പിലെ അസ്വാരസ്യം, ഡിഎച്ച്എസ് ഡോ....

Read More >>
നിപ പ്രതിരോധം ശക്തം; രോഗി വെന്റിലേറ്ററിൽ, റെംഡിസിവിർ ഡോസ് നൽകി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി

Jun 14, 2026 03:16 PM

നിപ പ്രതിരോധം ശക്തം; രോഗി വെന്റിലേറ്ററിൽ, റെംഡിസിവിർ ഡോസ് നൽകി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി

നിപ, നിപ വൈറസ്, കോഴിക്കോട് മെഡിക്കൽ കോളേജ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, റെംഡിസിവിർ,...

Read More >>
Top Stories

News Roundup