---
title: "'രോഗവിവരം അറിഞ്ഞതിന് ശേഷമാണ് ഞാൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്'; കിച്ചു വിളിച്ചതുപോലുമില്ല' രേണു സുധി"
english_title: "Renu's words about the disease"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365963/renus-words-about-the-disease"
published_at: "2026-06-14T16:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e8dd117c0a_DFGHJ.jpg"
keywords: ["LATEST NEWS", "RENU SUDHI", "CANCER", "KICHU"]
---

# 'രോഗവിവരം അറിഞ്ഞതിന് ശേഷമാണ് ഞാൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്'; കിച്ചു വിളിച്ചതുപോലുമില്ല' രേണു സുധി

> **Lead Summary:** **[**കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട താരമായ രേണു സുധി തനിക്ക് കാൻസർ ആണെന്ന വാർത്ത സ്ഥിരീകരിച്ചു. നേരത്തെ ഇത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് രേണു തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. 15-ാം വയസ്സിൽ ശരീരത്തിൽ കണ്ട ഒരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയതെന്ന് രേണു വെളിപ്പെടുത്തി.

## Article Content

**[**കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട താരമായ രേണു സുധി തനിക്ക് കാൻസർ ആണെന്ന വാർത്ത സ്ഥിരീകരിച്ചു. നേരത്തെ ഇത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് രേണു തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. 15-ാം വയസ്സിൽ ശരീരത്തിൽ കണ്ട ഒരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയതെന്ന് രേണു വെളിപ്പെടുത്തി.

തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും അവഗണിച്ചുകൊണ്ട് സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി മുന്നോട്ട് പോയതിന്റെ കാരണവും രേണു വ്യക്തമാക്കി.

> "ചികിത്സയ്ക്ക് വലിയ തുക ആവശ്യമുണ്ട്. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് രോഗവിവരം അറിഞ്ഞതിന് ശേഷമാണ് ഞാൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. എന്നെങ്കിലും വലിയൊരു തുക ചികിത്സയ്ക്കായി വേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എത്രനാൾ വീട്ടുകാരോട് ഇത് മറച്ചുവെക്കും? പ്രതിസന്ധി ഘട്ടത്തിൽ നമുക്ക് ആരും ഒന്നും കൊണ്ടുവന്നു തരാനില്ല. അതുകൊണ്ടാണ് തെറിവിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷൻ വഴിയും യൂട്യൂബ് വഴിയുമുള്ള വരുമാനവുമായി ഞാൻ മുന്നോട്ട് പോയത്. ഇനിയും ആൽബങ്ങളുമായി മുന്നോട്ട് പോകും. ഞാൻ ഒരിക്കലും ഡൗൺ ആകില്ല."

തന്റെ രോഗവിവരം അറിഞ്ഞിട്ടും മുൻപ് ഒപ്പമുണ്ടായിരുന്ന കിച്ചു ഇതുവരെ തന്നെ വിളിച്ചന്വേഷിച്ചില്ലെന്നും രേണു പറഞ്ഞു. മുൻപുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം മകൻ റിതപ്പനെ പുറത്തു കൊണ്ടുപോകുന്ന കാര്യം പറയാൻ മാത്രമാണ് വിളിച്ചത്. ഈ വാർത്ത സത്യമാണോ എന്ന് പോലും അവൻ വിളിച്ചു ചോദിച്ചില്ലെന്നും രേണു കൂട്ടിച്ചേർത്തു.

തനിക്ക് നന്നായി കുറച്ചുനാൾ കൂടി ജീവിക്കണമെന്നും, കാൻസർ തന്നെ കീഴ്പ്പെടുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ രേണു, തങ്ങളെ സ്നേഹിക്കുന്നവരുടെയും അല്ലാത്തവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365963/renus-words-about-the-disease)