നിപ പ്രതിരോധം ശക്തം; രോഗി വെന്റിലേറ്ററിൽ, റെംഡിസിവിർ ഡോസ് നൽകി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി

നിപ പ്രതിരോധം ശക്തം; രോഗി വെന്റിലേറ്ററിൽ, റെംഡിസിവിർ ഡോസ് നൽകി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി
Jun 14, 2026 03:16 PM | By Susmitha Surendran
#Nipah virus #Kozhikode Medical College #Health Minister K. Muraleedharan #Remdesivir

കോഴിക്കോട്:  ( https://truevisionnews.com/)  സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.

രോഗിക്ക് ജൂൺ പത്ത് മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിത്തുടങ്ങിയിരുന്നു. ഇതിന് പുറമെ ഇന്നലെ ബഹ്റൈനിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച റെംഡിസിവിർ മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകിയിട്ടുണ്ട്.

നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം പുറത്തുവന്നതിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സമ്പർക്കപ്പട്ടികയിൽ 44 ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 30 പരിശോധനകൾ നടത്തിയതിൽ നിലവിൽ ചികിത്സയിലുള്ള രോഗിയുടേതൊഴികെ മറ്റെല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും കൃത്യമായ സഹായവും നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കുന്നുണ്ടെന്ന് കെ മുരളീധരൻ അറിയിച്ചു.

Content Highlight: Nipah virus, Kozhikode Medical College, Health Minister K. Muraleedharan, Remdesivir

#Nipah virus #Kozhikode Medical College #Health Minister K. Muraleedharan #Remdesivir

Next TV

Related Stories
കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

Jun 14, 2026 04:53 PM

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം യുവാവ്...

Read More >>
'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

Jun 14, 2026 04:01 PM

'ഫലം അറിഞ്ഞിട്ടും മറച്ചുവെച്ചു, വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നു, ഡിഎച്ച്എസിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

ആരോഗ്യമന്ത്രി കെ. മുരളീധരൻ,നിപ പ്രതിരോധം, ആരോഗ്യവകുപ്പിലെ അസ്വാരസ്യം, ഡിഎച്ച്എസ് ഡോ....

Read More >>
Top Stories

News Roundup