---
title: "പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല, ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ, ഇതും നീ തരണം ചെയ്യും' - രഞ്ജു രഞ്ജിമാര്‍"
english_title: "Renju Renjimar,  Renu Sudhi's illness, cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365936/renju-renjimar-renu-sudhis-illness-cancer"
published_at: "2026-06-14T14:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e716469af2_renuu.jpg"
keywords: ["Renju Renjimar", "Renu Sudhi's illness", "cancer", "Renu Sudhi"]
---

# പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല, ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ, ഇതും നീ തരണം ചെയ്യും' - രഞ്ജു രഞ്ജിമാര്‍

> **Lead Summary:** ** **ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി താൻ അർബുദബാധിതയാണെന്നും രോഗം നാലാം ഘട്ടത്തിലാണെന്നും വെളിപ്പെടുത്തിയതോടെ വലിയ ഞെട്ടലിലാണ് ആരാധകർ.

## Article Content

** **ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി താൻ അർബുദബാധിതയാണെന്നും രോഗം നാലാം ഘട്ടത്തിലാണെന്നും വെളിപ്പെടുത്തിയതോടെ വലിയ ഞെട്ടലിലാണ് ആരാധകർ.

സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകളെ ആദ്യം രേണു തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഒടുവിൽ സത്യം തുറന്നുപറയുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ രേണുവിന് വലിയൊരു കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് സുഹൃത്തും പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജു രേണുവിന് വലിയ ധൈര്യമാണ് പകരുന്നത്.

*

> “പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല. എന്നാലും ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ. എന്തും എന്നോട് പറയുന്ന പോലെ ഇന്നും നീ ഈ കാര്യം എന്നോട് ഷെയര്‍ ചെയ്തപ്പോൾ ചില മുഖങ്ങൾ എന്നിലൂടെ കടന്നു പോയി. *

*നാം മനുഷ്യർ ഈ ഭൂമിയിലെ വളങ്ങൾ ആണെന്ന സത്യം തിരിച്ചറിയാതെ നിന്നെ കല്ലെറിഞ്ഞവരുടെ മുന്നിൽ നീ പിടിച്ചു നിന്നു. ഇതും നീ തരണം ചെയ്യും. ചെയ്യണം. എന്റെ പ്രാർത്ഥന എന്നും കൂടെ. ലവ് യൂ”, രഞ്ജു രഞ്ജിമാര്‍ കുറിച്ചു.*

> “എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്.

ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്.

അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു”, രേണു സുധിയുടെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/365936/renju-renjimar-renu-sudhis-illness-cancer)