---
title: "തുമ്മൻപെട്ടിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ് ദേവരകൊണ്ടയും രശ്മികയും; 180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു"
english_title: "Vijay Deverakonda distributes scholarships to 180 students"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365935/vijay-deverakonda-distributes-scholarships-to-180-students"
published_at: "2026-06-14T14:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e708547401_mov.jpg"
keywords: ["Latest News", "Vijay Deverakonda", "Rashmika Mandanna", "Distribution of Scholarships"]
---

# തുമ്മൻപെട്ടിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ് ദേവരകൊണ്ടയും രശ്മികയും; 180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു

> **Lead Summary:** **[**പ്രഖ്യാപിച്ചതുപോലെ തന്നെ വാക്ക് പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. കഴിഞ്ഞ മാർച്ചിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നൽകിയ ഉറപ്പനുസരിച്ച്, തെലങ്കാനയിലെ ബെൽമൂർ മണ്ഡലത്തിലെ തുമ്മൻപെട്ടിലുള്ള 180 മിടുക്കരായ വിദ്യാർത്ഥികൾക്ക് വിജയ് ദേവരകൊണ്ട സ്കോളർഷിപ്പ് വിതരണം ചെയ്തു.

## Article Content

**[**പ്രഖ്യാപിച്ചതുപോലെ തന്നെ വാക്ക് പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. കഴിഞ്ഞ മാർച്ചിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നൽകിയ ഉറപ്പനുസരിച്ച്, തെലങ്കാനയിലെ ബെൽമൂർ മണ്ഡലത്തിലെ തുമ്മൻപെട്ടിലുള്ള 180 മിടുക്കരായ വിദ്യാർത്ഥികൾക്ക് വിജയ് ദേവരകൊണ്ട സ്കോളർഷിപ്പ് വിതരണം ചെയ്തു.

ഒൻപത്, പത്ത് ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് താരം സ്കോളർഷിപ്പ് നൽകിയത്. തന്റെ പിതാവായ ദേവരകൊണ്ട ഗോവർധൻ റാവുവിന്റെ ജന്മദേശമായ തുമ്മൻപെട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഭാര്യയും നടിയുമായ രശ്മിക മന്ദാനക്കൊപ്പമാണ് വിജയ് എത്തിയത്.

കഠിനാധ്വാനികളായ വിദ്യാർത്ഥികൾക്ക് സഹായം നൽകാനുള്ള തന്റെയും രശ്മികയുടെയും ഈ ചെറിയ സ്വപ്നം ഫെബ്രുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്ന് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

വിജയ് പങ്കുവെച്ച സ്കോളർഷിപ്പ് ജേതാക്കളുടെ പട്ടികയും ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഈ വർഷം ഫെബ്രുവരി 26-നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കിങ്ഡം' എന്ന ചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രങ്ങളൊന്നും ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ല. 'രണബാലി', 'റൗഡി ജനാർദ്ദന' എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കൂടാതെ 'സിംഗ് ഗീതം' എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്. രശ്മിക മന്ദാനയുടെ പുതിയ സിനിമകളൊന്നും ഈ വർഷം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 'കോക്ക്ടെയിൽ 2' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. 'മൈസ', 'രണബാലി' തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി വരാനിരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365935/vijay-deverakonda-distributes-scholarships-to-180-students)