#Latest News #Kozhikode #Missing #Medical College Student
കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർഥിനിയെയാണ് കാണാതായത്.
'ഡോക്ടറെ കാണണം' എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർഥിനി പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ വിദ്യാർഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും, പിന്നീട് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർഥിനി പരീക്ഷാ സമ്മർദത്തിലായിരുന്നുവെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പോലീസിന് മൊഴി നൽകി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlight: Kozhikode Medical College student missing
































