#Kozhikode Medical College #Missing case #Student #MBBS student
കോഴിക്കോട്: ( https://truevisionnews.com/) കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം . പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്റ്റലിൽ നിന്നും കാണാതായത്.
ഡോക്ടറെ കാണാൻ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞാണ് അമൃത ഹോസ്റ്റലിൽ നിന്നിറങ്ങിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിദ്യാർഥിനി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും അധികൃതരും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ സംബന്ധമായ കടുത്ത മാനസിക സമ്മർദ്ദത്തിലും ആശങ്കയിലുമായിരുന്നു അമൃതയെന്ന് സഹപാഠികൾ പൊലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അമൃത കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ വിദ്യാർഥിനി കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസിന്റെ സഹായത്തോടെ മറ്റ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight: The disappearance of a student at Kozhikode Medical College missing case
#Kozhikode Medical College #Missing case #Student #MBBS student

































