ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി
Jun 14, 2026 07:09 PM | By VIPIN P V
#Latest News #Missing Case #MBBS Student #Kozhikode Medical College

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് അവിടെയുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു.

പാലക്കാട് സ്വദേശിനിയായ അമൃതയെയായിരുന്നു ഇന്നലെ മുതല്‍ കാണാതായത്. ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പരീക്ഷാ ടെന്‍ഷനിലായിരുന്നു അമൃതയെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടി കണ്ണൂരിലേക്ക് പോയതാണെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Content Highlight: Missing MBBS Student From Kozhikode Medical College Found

#Latest News #Missing Case #MBBS Student #Kozhikode Medical College

Next TV

Related Stories
പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും; സ്വർണ്ണക്കൊള്ളക്കേസിൽ പരിശോധനകൾക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Jun 14, 2026 05:21 PM

പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും; സ്വർണ്ണക്കൊള്ളക്കേസിൽ പരിശോധനകൾക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

ശബരിമല സ്വർണ്ണക്കൊള്ള എസ്‌.ഐ.ടി , പ്രഭാമണ്ഡലം, ഹൈക്കോടതി ശാസ്ത്രീയ...

Read More >>
 ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, കോഴിക്കോട് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

Jun 14, 2026 05:15 PM

ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, കോഴിക്കോട് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി അപകടം , കോഴിക്കോട് ചികിത്സയിലിരിക്കെ തൊഴിലാളിക്ക്...

Read More >>
Top Stories

News Roundup