ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, കോഴിക്കോട് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

 ടൈല്‍ കട്ടിംഗ് മെഷീന്‍ തെന്നിമാറി ഇരു കാലിലും ഗുരുതരമായി മുറിവേറ്റു, കോഴിക്കോട് ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു
Jun 14, 2026 05:15 PM | By Susmitha Surendran
#Tile cutting machine #Accident #Treatment #Kozhikode #Death

കോഴിക്കോട്: ( https://truevisionnews.com/)   ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി രാജന്‍(52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ദാരുണ അപകടം നടന്നത്. കോരങ്ങാടുള്ള ഒരു സലൂണില്‍ നിര്‍മാണ ജോലിക്കെത്തിയതായിരുന്നു രാജന്‍. വൈകീട്ട് 6.45 ഓടെയാണ് അപകടം സംഭവിച്ചത്.

ടൈല്‍ കട്ടുചെയ്യുന്നതിനിടെ കട്ടിംഗ് മെഷീന്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് തെന്നി മാറുകയും ഇരു കാലുകളിലും ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലര്‍ച്ചയോടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

Content Highlight: Tile cutting machine slips and falls into accident, worker dies while undergoing treatment in Kozhikode

#Tile cutting machine #Accident #Treatment #Kozhikode #Death

Next TV

Related Stories
പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും; സ്വർണ്ണക്കൊള്ളക്കേസിൽ പരിശോധനകൾക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Jun 14, 2026 05:21 PM

പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും; സ്വർണ്ണക്കൊള്ളക്കേസിൽ പരിശോധനകൾക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

ശബരിമല സ്വർണ്ണക്കൊള്ള എസ്‌.ഐ.ടി , പ്രഭാമണ്ഡലം, ഹൈക്കോടതി ശാസ്ത്രീയ...

Read More >>
കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

Jun 14, 2026 04:53 PM

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം ;യുവാവ് പിടിയിൽ

കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം യുവാവ്...

Read More >>
Top Stories

News Roundup