കൊല്ലം ചിതറയിൽ 24 കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

കൊല്ലം ചിതറയിൽ 24 കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
Jun 14, 2026 01:59 PM | By Fidha Parvin
#latest news #Auto driver #Chitara #rape attempt

കടയ്ക്കൽ: ( https://truevisionnews.com/) ചിതറയിൽ 24 വയസ്സുകാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 61-കാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം അൻവർ മൻസിലിൽ നിസാറുദീനെയാണ് ചിതറ പൊലീസ് പിടികൂടിയത്. ഇയാൾ 2020-ലും മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്നതിനായാണ് യുവതി ഇയാളുടെ ഓട്ടോ വിളിപ്പിച്ചത്. സിലിണ്ടർ വീടിനകത്ത് കയറ്റിവെച്ച ശേഷം ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു.

തുടർന്ന് യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് വട്ടക്കരിക്കത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നിസാറുദീനെ റിമാൻഡ് ചെയ്തു.

Content Highlight: Auto driver arrested for trying to rape 24-year-old woman inside house in Chitara

#latest news #Auto driver #Chitara #rape attempt

Next TV

Related Stories
വർക്കലയിൽ വിനോദസഞ്ചാരികൾക്ക് നേരെ നഗ്നതാപ്രദർശനം; റിസോർട്ട് ജീവനക്കാരൻ പിടിയിൽ

Jun 14, 2026 02:19 PM

വർക്കലയിൽ വിനോദസഞ്ചാരികൾക്ക് നേരെ നഗ്നതാപ്രദർശനം; റിസോർട്ട് ജീവനക്കാരൻ പിടിയിൽ

വർക്കലയിൽ വിനോദസഞ്ചാരികൾക്ക് നേരെ നഗ്നതാപ്രദർശനം റിസോർട്ട് ജീവനക്കാരൻ...

Read More >>
തൊപ്പി കുടുങ്ങി ....; അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 01:49 PM

തൊപ്പി കുടുങ്ങി ....; അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

യൂട്യൂബർ തൊപ്പി, എറണാകുളം സൈബർ പൊലീസ്, കളമശ്ശേരി പൊലീസ്, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം,...

Read More >>
Top Stories

News Roundup