'തെളിവ് നശിപ്പിക്കാൻ സാധ്യത, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; പാലക്കാട്ടെ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

'തെളിവ് നശിപ്പിക്കാൻ സാധ്യത, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; പാലക്കാട്ടെ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
Jun 8, 2026 02:20 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/)  ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാ‌ട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.

പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.

ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Content Highlight: Congress councilor Prasob denied bail in Palakkad rape case

Next TV

Related Stories
'വ്യൂസിന് വേണ്ടി ക്യാമറയും തൂക്കി ഇറങ്ങേണ്ട'; സ്വകാര്യതയിലേക്ക് കടന്നുകയറിയാൽ 3 വർഷം തടവും 2 ലക്ഷം പിഴയും

Jun 8, 2026 04:26 PM

'വ്യൂസിന് വേണ്ടി ക്യാമറയും തൂക്കി ഇറങ്ങേണ്ട'; സ്വകാര്യതയിലേക്ക് കടന്നുകയറിയാൽ 3 വർഷം തടവും 2 ലക്ഷം പിഴയും

അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറിയാൽ 3 വർഷം തടവും 2 ലക്ഷം പിഴയും ...

Read More >>
ഉറക്കമുണർന്ന് പുറത്തുവന്ന സഹോദരി കണ്ടത് നന്ദനയുടെ ജീവനറ്റ ശരീരം; കോഴിക്കോട് താമരശ്ശേരിയിലെ  യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു

Jun 8, 2026 04:10 PM

ഉറക്കമുണർന്ന് പുറത്തുവന്ന സഹോദരി കണ്ടത് നന്ദനയുടെ ജീവനറ്റ ശരീരം; കോഴിക്കോട് താമരശ്ശേരിയിലെ യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരിയിലെ തൂങ്ങി മരണം, നന്ദന പ്രദീപിൻറെ മരണം , അന്വേഷണം ആരംഭിച്ചു...

Read More >>
Top Stories

News Roundup