കനത്ത മഴ: മരുതമൺപള്ളിയിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു; മുൻ വാർഡ് അംഗവും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

 കനത്ത മഴ: മരുതമൺപള്ളിയിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു; മുൻ വാർഡ് അംഗവും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 8, 2026 04:17 PM | By Susmitha Surendran
#Heavy Rain #Kollam

കൊല്ലം: (https://truevisionnews.com/) മരുതമൺപള്ളിയിൽ ശക്തമായ കാറ്റിലും വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകിവീണു. മുൻ വാർ​ഡ് അം​ഗം അനിൽകുമാറിന്റെ വീട്ടിലേക്കാണ് മരം വീണത്. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന അനിൽകുമാറും മക്കളും അത്ഭുതകരമായി രക്ഷപെട്ടു.

തിങ്കൾ രാവിലെയാണ് സംഭവം. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിന്ന കുട്ടികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. പ്രദേശത്ത് രാവിലെ മുൽ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.

അതേസമയം കേരളത്തിലുടനീളം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച (ഇന്ന്) ഓറഞ്ച് അലർട്ടാണ്.

മറ്റു 11 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഏഴുമുതൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനമേർപ്പെടുത്തി.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യതകൾ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇടുക്കി ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കോഴിക്കോട്ട് ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

Content Highlight: Heavy rain in Kollam, tree trunks fall on top of house

#Heavy Rain #Kollam

Next TV

Related Stories
കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Jun 8, 2026 06:05 PM

കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി, പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച്...

Read More >>
നാളെ സുഖമായി ഉറങ്ങിക്കോളൂ .....; കനത്ത മഴ: കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 8, 2026 05:40 PM

നാളെ സുഖമായി ഉറങ്ങിക്കോളൂ .....; കനത്ത മഴ: കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: കോഴിക്കോട് കാസർകോട്, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 8, 2026 05:26 PM

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട്, മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി...

Read More >>
കോഴിക്കോട് വടകരയിൽ 90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2026 05:07 PM

കോഴിക്കോട് വടകരയിൽ 90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ വയോധികയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup