നാളെ സുഖമായി ഉറങ്ങിക്കോളൂ .....; കനത്ത മഴ: കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ സുഖമായി ഉറങ്ങിക്കോളൂ .....; കനത്ത മഴ: കോഴിക്കോട് ഉൾപ്പെടെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 8, 2026 05:40 PM | By Susmitha Surendran

കാസർകോട്: (https://truevisionnews.com/) സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. നാളെ ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രവചിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് അവധി നൽകിയിരിക്കുന്നത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമാണ്.

Content Highlight: Heavy rain: Educational institutions in Kozhikode, Kasaragod and districts to remain closed tomorrow

Next TV

Related Stories
ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 8, 2026 07:21 PM

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ മൊഴി

Jun 8, 2026 07:14 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ മൊഴി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

Read More >>
കണ്ണൂർക്കാർക്കും അവധിയുണ്ടേ....! കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jun 8, 2026 06:59 PM

കണ്ണൂർക്കാർക്കും അവധിയുണ്ടേ....! കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കനത്ത മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു...

Read More >>
വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

Jun 8, 2026 06:20 PM

വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

വടകര കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക്...

Read More >>
കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Jun 8, 2026 06:05 PM

കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി, പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേർ വാഹനം ഉപേക്ഷിച്ച്...

Read More >>
Top Stories

News Roundup