'എന്റെ വിഷമമാണ് വീഡിയോ കോളിൽ കരഞ്ഞു തീർത്തത്, ഇനിയും ചിരിക്കും'; വിമർശനങ്ങൾക്കെതിരെ രേണു സുധി

'എന്റെ വിഷമമാണ് വീഡിയോ കോളിൽ കരഞ്ഞു തീർത്തത്, ഇനിയും ചിരിക്കും'; വിമർശനങ്ങൾക്കെതിരെ രേണു സുധി
2026-06-08T15:15:00 | By Fidha Parvin
#latest news #Renu Sudhi #critics #social media

(https://moviemax.in/) അന്തരിച്ച നടൻ കൊല്ലം സുധിയുടെ ചരമവാർഷിക ദിനത്തിൽ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്ത് കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ഭാര്യയും ഇൻഫ്ലുവൻസറുമായ രേണു സുധി. 'എന്നും കരഞ്ഞുകൊണ്ടിരുന്നാൽ താൻ ഈ ലോകത്തുതന്നെ ഉണ്ടാകില്ലായിരുന്നു' എന്നാണ് രേണു വീഡിയോയിലൂടെ വ്യക്തമാക്കിയത്.

"ഇന്നലെ കരച്ചിൽ, ഇന്ന് ഡാൻസ് എന്നൊക്കെ ചിലർ കളിയാക്കി പറയുന്നുണ്ട്. ശരിയാണ്, എന്നും നമുക്ക് കരഞ്ഞിരിക്കാൻ പറ്റില്ല. എന്നും കരഞ്ഞുകൊണ്ടിരുന്നിരുന്നെങ്കിൽ ഞാൻ ഈ ലോകത്ത് നിന്നും എന്നോ നഷ്ടമായേനെ. ഞാൻ പൊരുതി മുന്നോട്ട് പോകുന്ന വ്യക്തിയാണ്, നിങ്ങൾ എത്ര വേണമെങ്കിലും കളിയാക്കിക്കോളൂ, എനിക്ക് അതൊന്നും ഒരു വിഷയമല്ല," രേണു പറഞ്ഞു.

 "ജൂൺ അഞ്ചിന് സുധിച്ചേട്ടന്റെ ഓർമ്മദിനത്തിൽ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തപ്പോൾ എന്റെ മനസ്സിന്റെ വിഷമം കാരണം കരഞ്ഞുപോയതാണ്. അതിനെയാണ് പലരും വിമർശിക്കുന്നത്."

 "മൂന്ന് വർഷം മുൻപുള്ള ആ അപകടം നടന്ന ദിവസം മുതൽ ഇന്ന് വരെ ഞാൻ കരഞ്ഞുകൊണ്ട് തന്നെ ഇരുന്നിരുന്നെങ്കിൽ എന്റെ മക്കളുടെയും കുടുംബത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു? എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്, എന്റെ മക്കളുണ്ട്, വീട്ടുകാരുണ്ട്. അവർക്ക് വേണ്ടി എനിക്ക് ചിരിച്ചേ പറ്റൂ."

 "എന്നെപ്പോലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. അവർക്കൊക്കെ വേണ്ടിയെങ്കിലും എനിക്ക് ജീവിച്ചേ പറ്റൂ. ഞാൻ ചിരിക്കും, ഇനിയും ചിരിക്കും. എന്റെ സന്തോഷത്തിന് വേണ്ടി ഇനിയും സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്യും."

കൊല്ലം സുധിയുടെ വേർപാടിന് ശേഷവും മക്കൾക്ക് വേണ്ടി തളരാതെ മുന്നോട്ട് പോകുന്ന തനിക്ക്, തന്നെ സ്നേഹിക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കി തരുമെന്ന വിശ്വാസമുണ്ടെന്നും രേണു സുധി കൂട്ടിച്ചേർത്തു.

Content Highlight: Renu Sudhi responds to critics

#latest news #Renu Sudhi #critics #social media

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup