'മമ്മൂക്ക 15 വർഷമായി ചോദിക്കുന്നു, ഞാൻ സമ്മതിച്ചിട്ടില്ല!'; തന്റെ രഹസ്യ ഫാമിനെക്കുറിച്ച് മനസ്സ് തുറന്ന് ജയറാം

'മമ്മൂക്ക 15 വർഷമായി ചോദിക്കുന്നു, ഞാൻ സമ്മതിച്ചിട്ടില്ല!'; തന്റെ രഹസ്യ ഫാമിനെക്കുറിച്ച് മനസ്സ് തുറന്ന് ജയറാം
2026-06-07T15:29:00 | By Fidha Parvin
#latest news #Jayaram #Mamootty

(https://moviemax.in/ ) മലയാളികളുടെയും തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയനടൻ ജയറാം അഭിനയത്തിന് പുറമെ മികച്ചൊരു കർഷകനും താളവാദകനുമാണെന്നത് പരസ്യമായ കാര്യമാണ്. എന്നാൽ, കേരളത്തിലുള്ള തന്റെ ഫാമിനെക്കുറിച്ച്  ജയറാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ തമിഴ് ചിത്രമായ 'പരിമള ആൻഡ് കോ'യുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.

 "ഒരു ദിവസം ഉണരുമ്പോൾ സിനിമ ഇല്ലെങ്കിൽ ജയറാം എന്ത് ചെയ്യും?"

"രാവിലെ എണീക്കുമ്പോൾ സിനിമയില്ല, കോടമ്പാക്കമില്ല, ഒന്നുമില്ലെങ്കിൽ ഞാൻ നേരെ കേരളത്തിലെ എന്റെ ഫാമിലേക്ക് പോകും. ഒരുപാട് വർഷങ്ങളായി എനിക്കവിടെ കൃഷിയുണ്ട്. അത് ഞാൻ പുറമേക്ക് അധികം കാണിക്കാറില്ല, ഫോട്ടോ എടുക്കാറില്ല. ഇത്തരം കാര്യങ്ങളിൽ വലിയ താല്പര്യമുള്ള ആളാണ് മമ്മൂട്ടി സാർ. 'എന്നെ ഒരു തവണ അവിടെ കൊണ്ടുപോയി കാണിക്കാമോ' എന്ന് കഴിഞ്ഞ 15 വർഷമായി മമ്മൂക്ക എന്നോട് ചോദിക്കുന്നുണ്ട്. പക്ഷേ ഞാൻ സമ്മതിച്ചിട്ടില്ല. അത് എന്റെ വ്യക്തിപരമായ സന്തോഷമാണ്, ആരെയും കൊണ്ടുപോകില്ല."

 പുലർച്ചെ 3.30-ന് തുടങ്ങുന്ന ഫാം ജീവിതം കൃഷിക്കൊപ്പം കന്നുകാലി വളർത്തലുമുണ്ട് ജയറാമിന്റെ ഫാമിൽ. സിനിമയിൽ നിന്നുള്ള ഇടവേളകളിൽ താൻ പൂർണ്ണമായും അവിടെയാണ് സമയം ചെലവഴിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു.

 സിനിമയിലാണെങ്കിൽ രാവിലെ 6 മണിക്കാണ് ദിവസം തുടങ്ങുന്നത്. എന്നാൽ ഫാമിൽ പുലർച്ചെ 3.30-ന് എഴുന്നേൽക്കും. പശുവിനെ കറക്കലോടെയാണ് തുടക്കം. അത് രാവിലെ 8 മണി വരെ നീളും. വൈകുന്നേരം വരെ ഫാമിലെ ജോലികളിൽ പൂർണ്ണമായും മുഴുകും.

കൃഷിയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മൂന്ന് തവണ ജയറാമിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2005-ൽ മികച്ച പരിസ്ഥിതി സൗഹൃദ ഫാം, മികച്ച ഫാം എന്നിവയ്ക്കുള്ള അവാർഡും, 2022-ൽ മികച്ച കർഷകനുള്ള കേരള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ഈ പുരസ്കാരങ്ങളുടെ പേരിൽ തന്നെ കൂടുതൽ അഭിനന്ദിച്ചതെന്നും ജയറാം ഓർക്കുന്നു. കൃഷി കഴിഞ്ഞും സമയം ലഭിക്കുകയാണെങ്കിൽ താൻ ചെണ്ട കൊട്ടാൻ പോകുമെന്നും ജയറാം ചിരിയോടെ കൂട്ടിച്ചേർത്തു.

Content Highlight: 'Mammookka has been asking for 15 years, I haven't agreed!'; Jayaram opens up about his secret farm

#latest news #Jayaram #Mamootty

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup