പുഴുത്ത നാക്ക് വിടപറഞ്ഞു...; സലിംകുമാർ കോൺഗ്രസുകാരനായതു കൊണ്ട് മൃതദേഹത്തെ അശ്ലീലം പുതപ്പിക്കാൻ നോക്കുന്നു'; ആക്ഷേപിച്ചവർക്കെതിരെ ജോയ് മാത്യു

 പുഴുത്ത നാക്ക് വിടപറഞ്ഞു...; സലിംകുമാർ കോൺഗ്രസുകാരനായതു കൊണ്ട് മൃതദേഹത്തെ അശ്ലീലം പുതപ്പിക്കാൻ നോക്കുന്നു';  ആക്ഷേപിച്ചവർക്കെതിരെ  ജോയ് മാത്യു
2026-06-08T14:50:00 | By Susmitha Surendran

(https://moviemax.in/) അന്തരിച്ച നടൻ സലിംകുമാറിന്റെ ആശുപത്രിവാസത്തെയും മരണത്തെയും സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ചവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു.

ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ച സലിംകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്നു തുറന്നു പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്നും ജോയ് മാത്യു തുറന്നടിച്ചു. 

ജോയ് മാത്യുവിന്റെ വാക്കുകൾ:

സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്.

സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.

‘മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം’ (ചിരിക്കരുത്) വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്?‌ ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നർത്തകരുടെ ചില എഫ്.ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്;അടിമകൾ ആഹ്ലാദിക്കട്ടെ!)

പുഴുത്ത നാക്ക് വിടപറഞ്ഞു, ഇവൻ ചത്തോ, എന്നിങ്ങനെയുള്ള കമന്റ് ആണ് പോസ്റ്റിനടിയിൽ വന്നിട്ടൂള്ളത്. 

Content Highlight: Salim Kumar's death, obscene politics, comment reply by Joy Mathew

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup