'ബാഹുബലി 2' നിർമ്മിച്ച ചിലവിനേക്കാൾ കൂടുതൽ തുക ഒറ്റ ചിത്രത്തിലൂടെ സ്വന്തമാക്കി; ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ആ താരം!

'ബാഹുബലി 2' നിർമ്മിച്ച ചിലവിനേക്കാൾ കൂടുതൽ തുക ഒറ്റ ചിത്രത്തിലൂടെ സ്വന്തമാക്കി; ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ആ താരം!
2026-06-07T16:22:00 | By Krishnapriya S R
#Latest News #The Actor Who Earned The Most Money From A Single Film #Allu Arjun

മുംബൈ: (moviemax.in) ബോളിവുഡ് ഖാൻമാരെയും തെന്നിന്ത്യൻ മെഗാസ്റ്റാറുകളെയും അമ്പരപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ മാറിയതായി റിപ്പോർട്ടുകൾ.

ഷാരൂഖ് ഖാൻ, രജിനികാന്ത്, പ്രഭാസ്, വിജയ് തുടങ്ങിയ വൻനിര താരങ്ങളെ ഒന്നൊന്നായി പിന്തള്ളിയാണ് ഐക്കൺ സ്റ്റാർ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തോടെ അല്ലു അർജുന്റെ ആകെ പ്രതിഫലം 300 കോടി രൂപ കടന്നതായാണ് സിനിമാ മേഖലയിലെ ട്രേഡ് അനലിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ 'ബാഹുബലി 2' നിർമ്മിക്കാൻ ആകെ ചിലവായത് 250 കോടി രൂപയിൽ താഴെ മാത്രമായിരുന്നു. എന്നാൽ ഇതിനേക്കാൾ വലിയ തുകയാണ് പുഷ്പ 2 എന്ന ഒറ്റ ചിത്രത്തിലൂടെ അല്ലു അർജുൻ തന്റെ അക്കൗണ്ടിലാക്കിയത്.

മുൻകൂറായി വാങ്ങിയ പ്രതിഫലത്തിന് പുറമെ ചിത്രത്തിന്റെ ലാഭവിഹിതം (Profit Share) കൂടി ചേർത്താണ് താരം 300 കോടിയെന്ന റെക്കോർഡ് തുകയിലെത്തിയത്. ആഗോളതലത്തിൽ 1700 കോടിയിലധികം രൂപ വാരിക്കൂട്ടിയ പുഷ്പ 2 നിർമ്മാതാക്കൾക്ക് സമ്മാനിച്ചത് 600 കോടി രൂപയ്ക്ക് മുകളിൽ ലാഭമാണ്.

ഇതിന്റെ വലിയൊരു പങ്കാണ് ചിത്രത്തിലെ നായകനായ അല്ലു അർജുന് സ്വന്തമായി ലഭിച്ചത്. വർഷങ്ങളായി ബോളിവുഡ് ഭരിച്ചിരുന്ന ഷാരൂഖ്, സൽമാൻ, ആമിർ എന്നീ ഖാൻമാരായിരുന്നു പ്രതിഫല കാര്യത്തിൽ രാജ്യത്ത് എപ്പോഴും മുന്നിൽ നിന്നിരുന്നത്.

മുൻപ് പത്താൻ, ജവാൻ എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാൻ തന്റെ പ്രതിഫലം 200 കോടിക്ക് മുകളിലാക്കി ഉയർത്തി ഒന്നാമതെത്തിയിരുന്നു. തൊട്ടുപിന്നാലെ 'ജയിലർ' എന്ന ചിത്രത്തിലൂടെ 250 കോടിയിലധികം രൂപ വാങ്ങി തമിഴ് സൂപ്പർതാരം രജിനികാന്തും ഈ റെക്കോർഡ് തിരുത്തി.

എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ പുഷ്പ രാജായെത്തി അല്ലു അർജുൻ ഇവരുടെയെല്ലാം റെക്കോർഡുകൾ പഴങ്കഥയാക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പുഷ്പയുടെ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് അല്ലു അർജുൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഈ ചരിത്ര വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന 'രാക്ക' എന്ന വൻകിട ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. വൻ ആക്ഷൻ-അഡ്വഞ്ചർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് നായികയായെത്തുന്നത്. 2027 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

Content Highlight: The actor who earned the most money from a single film

#Latest News #The Actor Who Earned The Most Money From A Single Film #Allu Arjun

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories

News Roundup