ലഹരിക്കെതിരെ സർക്കാരിന്റെ 'ഓപറേഷൻ തൂഫാൻ'; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ

ലഹരിക്കെതിരെ സർക്കാരിന്റെ 'ഓപറേഷൻ തൂഫാൻ'; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ
2026-06-08T16:44:00 | By Fidha Parvin
#latest news #unni mukundan #operation toofan #CM #Home minister

(https://moviemax.in/) സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കും സംഘടിത ലഹരി മാഫിയകൾക്കുമെതിരെ സർക്കാർ നടപ്പിലാക്കുന്ന കർശന നടപടികളെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെയും വരുംതലമുറയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച 'ഓപറേഷൻ തൂഫാൻ' എന്ന ദൗത്യം വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്.

ലഹരി മാഫിയകൾക്കെതിരെ ക്രിയാത്മകമായി ഇടപെട്ടതിന് മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എറണാകുളം പെരുമ്പാവൂർ മേഖലയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന ലഹരി സംഘങ്ങളെ പിടികൂടിയ പൊലീസ് നടപടിയെ അദ്ദേഹം എടുത്തുപറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ നടപടികളിലൂടെ പൊലീസ് നൽകുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.

 തന്റെ ശ്രദ്ധയിൽപ്പെട്ട ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കേരള പൊലീസിന് കൈമാറിയപ്പോൾ, അവർ വളരെ വേഗത്തിലാണ് പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദൻ പ്രശംസിച്ചു.

ഇതൊരു താൽക്കാലിക നടപടിയായി ഒതുക്കാതെ, തുടർച്ചയായി ഇത്തരം റെയ്ഡുകളും നീക്കങ്ങളും നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ പ്രവർത്തനങ്ങളെയും താരം പ്രത്യേകം പരാമർശിച്ചു.

സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം സാമൂഹിക വിപത്തുകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും, ഇതിനെതിരെ പ്രതികരിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും ഉണ്ണി മുകുന്ദൻ ഓർമ്മിപ്പിച്ചു.

നമ്മുടെ സഹോദരങ്ങളും വരുംതലമുറയും ലഹരിയുടെ അടിമകളായി മാറുന്നത് നിശബ്ദമായി നോക്കിനിൽക്കാൻ നമുക്ക് കഴിയില്ലെന്നും, ശക്തമായ ഭരണകൂടവും പൊലീസും ജനങ്ങൾക്കൊപ്പമുണ്ടെന്ന ബോധ്യം ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Unni Mukundan congratulates the Chief Minister and Home Minister for 'Operation Toofan'

#latest news #unni mukundan #operation toofan #CM #Home minister

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup