---
title: "'മൊബൈൽഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ, കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്ന തെരുവുതെമ്മാടികൾ' - ലാൽ ജോസ്"
english_title: "Director Lal Jose calls for legislation to regulate social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364741/director-lal-jose-calls-for-legislation-to-regulate-social-media"
published_at: "2026-06-08T17:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26b58951d3f_lal_jose.jpg"
keywords: ["Latest News", "Malayalam Film", "Lal Jose", "Director", "Salim Kumar", "Online Medias"]
---

# 'മൊബൈൽഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ, കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്ന തെരുവുതെമ്മാടികൾ' - ലാൽ ജോസ്

> **Lead Summary:** ** സാ**മൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്ന് സംവിധായകൻ ലാൽ ജോസ്. മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുത്.

## Article Content

** സാ**മൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്ന് സംവിധായകൻ ലാൽ ജോസ്. മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുത്.

മറ്റുള്ളവരുടെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തരിച്ച നടൻ സലീം കുമാറിന്റെ മകൻ ചന്തുവിനെതിരായ സൈബർ ആക്രമണം സങ്കടകരമാണെന്നും ലാൽ ജോസ് ദുബായിൽ പറഞ്ഞു.

വ്യക്തിപരമായ സ്‌പെയിസ് എല്ലാവർക്കുമുണ്ട്. നടികൾ എവിടെ പോയാലും ചിലർ മൊബൈലുമായി പിന്നാലെ നടക്കും. കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്ന തെരുവുതെമ്മാടികളാണ് ആണ് ചിലരെന്നും ലാൽ ജോസ് പറഞ്ഞു.

വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ സലീം കുമാറെന്ന് അദ്ദേഹം അനുസ്മരിച്ചു. സിനിമയ്ക്ക് അപ്പുറം വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമായിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഒരേ നിലപാടായിരുന്നുവെന്നും വലിയ ശൂന്യത അവശേഷിപ്പിച്ചാണ് സലീം കുമാറിന്റെ മടക്കമെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364741/director-lal-jose-calls-for-legislation-to-regulate-social-media)