---
title: "'ഇന്നസെന്റ് ചേട്ടൻ പോയ ലൊക്കേഷനിലേക്ക് ഞാനും പോകും, ഡേറ്റ് ആകുമ്പോൾ'; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു"
english_title: "'I will also go to the location where Innocent Chettan went, when the date comes'; Salim Kumar's words are being discussed again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364499/i-will-also-go-to-the-location-where-innocent-chettan-went-when-the-date-comes-salim-kumars-words-are-being-discussed-again"
published_at: "2026-06-07T15:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253ce275fbb_Salim_Kumar_Innocent.jpg"
keywords: ["Salim Kumar", "Innocent Actor", "Malayalam Cinema"]
---

# 'ഇന്നസെന്റ് ചേട്ടൻ പോയ ലൊക്കേഷനിലേക്ക് ഞാനും പോകും, ഡേറ്റ് ആകുമ്പോൾ'; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

> **Lead Summary:** സിനിമയിലെ തന്റെ ആത്മബന്ധങ്ങളെയും സൗഹൃദങ്ങളെയും കുറിച്ച് നടൻ സലിം കുമാർ മനസ്സ് തുറക്കുന്നു. തന്റെ സുഖവിവരങ്ങൾ സ്ഥിരമായി അന്വേഷിക്കുന്ന ചുരുക്കം ചില താരങ്ങൾ മാത്രമേ സിനിമയിലുള്ളൂവെന്നും, അവരൊക്കെ തനിക്ക് കുടുംബത്തെപ്പോലെയാണെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു. ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ വേർപാട് വലിയൊരു ശൂന്യതയാണ് തന്നിൽ ഉണ്ടാക്കിയതെന്നും, അന്തരിച്ച നടൻ ഇന്നസെന്റുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള സ്നേഹബന്ധത്തെക്കുറിച്ചും സലിം കുമാർ അഭിമുഖത്തിൽ ഓർത്തെടുത്തു.

## Article Content

സിനിമയിലെ തന്റെ ആത്മബന്ധങ്ങളെയും സൗഹൃദങ്ങളെയും കുറിച്ച് നടൻ സലിം കുമാർ മനസ്സ് തുറക്കുന്നു. തന്റെ സുഖവിവരങ്ങൾ സ്ഥിരമായി അന്വേഷിക്കുന്ന ചുരുക്കം ചില താരങ്ങൾ മാത്രമേ സിനിമയിലുള്ളൂവെന്നും, അവരൊക്കെ തനിക്ക് കുടുംബത്തെപ്പോലെയാണെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു. ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ വേർപാട് വലിയൊരു ശൂന്യതയാണ് തന്നിൽ ഉണ്ടാക്കിയതെന്നും, അന്തരിച്ച നടൻ ഇന്നസെന്റുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള സ്നേഹബന്ധത്തെക്കുറിച്ചും സലിം കുമാർ അഭിമുഖത്തിൽ ഓർത്തെടുത്തു.

'എന്നെ ഒരാഴ്ച രണ്ടു തവണ ഇന്നസെന്റ് ചേട്ടന്‍ വിളിക്കുമായിരുന്നു. എന്റെ മൂത്ത മകന്‍ ചന്തുവിനെ എഴുത്തിനിരുത്തിയതു മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ മാഷായിരുന്നു. 4 എം എയും നിയമബിരുദവുമുള്ള ആളാണ് ഭരതന്‍ മാഷ്. രണ്ടാമത്തെ മകന്‍ ആരോമലിനെ എഴുത്തിനിരുത്താനുള്ള സമയം വന്നപ്പോള്‍ ഞാന്‍ ഇന്നസന്റ് ചേട്ടനെ വിളിച്ചു വിദ്യാരംഭത്തിന് ഞാനും സുനിതയും കൊച്ചുമായി വരുമെന്ന് അറിയിച്ചു ചേട്ടന് ആ വിളിയൊരു വേവലാതിയായി.

'നീ എന്ത് പരിപാടിയാണ് കാണിക്കുന്നത് എട്ടാം ക്ലാസ് വരെ പഠിച്ച ഞാനാണോ ഹരിശ്രീ കുറിക്കേണ്ടത് എന്നായി ചേട്ടന്‍. വിദ്യാരംഭത്തിന്റെ തലേന്ന് ഇന്നസന്റ് ചേട്ടന്‍ വീണ്ടും വിളിച്ചു. ''എടാ ഞാന്‍ ഹരിശ്രീ എഴുതി പഠിക്കുകയാണ്. അവനെ എഴുതിക്കുമ്പോള്‍ അക്ഷരമെങ്കിലും തെറ്റരുതല്ലോ എന്നും പറഞ്ഞു. ഞങ്ങള്‍ കൃത്യമായി വീട്ടിലെത്തി ആരോമലിനെ ഹരിശ്രീ എഴുതിച്ചു. ആ ചിത്രങ്ങള്‍ ഞങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. ആരോമലിന്റെ പഠിത്തകാര്യങ്ങള കുറിച്ച് ചേട്ടന്‍ തിരകക്ുമായിരുന്നു. താന്‍ എഴുത്തിനിരുത്തിയെന്നതു കൊണ്ട് ആരോമല്‍ പഠിക്കാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.

ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് സലിംകുമാര്‍ എഴുതിയ കുറിപ്പ്

'ഇന്നസന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍….'

### Related Links & Sources
- [Original Story Source](https://moviemax.in/news/364499/i-will-also-go-to-the-location-where-innocent-chettan-went-when-the-date-comes-salim-kumars-words-are-being-discussed-again)