റുവാനിയുടെ ആഗ്രഹം സഫലമാകും; പുതിയ വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ഉറപ്പുനൽകി

റുവാനിയുടെ ആഗ്രഹം സഫലമാകും; പുതിയ വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ഉറപ്പുനൽകി
Jun 7, 2026 08:51 PM | By Athira V
#Latest News #Vizhinjam #Ruani #V D Satheesan

തിരുവനന്തപുരം: ( www.truevisionnews.com ) മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം സഫലമാകും.

മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെയാണ് സഹായവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

നിലവിൽ വിഴിഞ്ഞത്തെ ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും അച്ഛനും അമ്മയും താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത, ശുചിമുറി പോലുമില്ലാത്ത ഈ പഴയ വീട്ടിൽ മഴ പെയ്യുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ലെന്നായിരുന്നു റുവാനിയുടെ സങ്കടം.

‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.

നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.

അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.

Content Highlight: Ruani, a six-year-old girl from Vizhinjam, will have her wish of sleeping without fear in a house that leaks when it rains come true

#Latest News #Vizhinjam #Ruani #V D Satheesan

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

Jun 7, 2026 11:08 PM

കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്...

Read More >>
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ്  അന്തരിച്ചു

Jun 7, 2026 11:01 PM

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ് അന്തരിച്ചു

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍.ജെ ജോസഫ് ...

Read More >>
ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

Jun 7, 2026 10:46 PM

ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട സഖാവ് രമ്യക്കും മകൻ യദു നന്ദനും അന്ത്യാഭിവാദ്യങ്ങൾ - അഡ്വ. പി. ഗവാസ്

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രമ്യയുടെയും മകൻ ശിവനന്ദിന്റെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ കോഴിക്കോട് ജില്ലാ...

Read More >>
വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

Jun 7, 2026 10:43 PM

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി...

Read More >>
കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2026 10:31 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അയർക്കുന്നത്തു നിന്നും കാണാതായ യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

Jun 7, 2026 10:26 PM

സിനിമാ മോഡൽ ആക്രമണം; വിതുരയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മുഖംമൂടി സംഘം അടിച്ചുതകർത്തു; വാഹനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതോളം പേർ

വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം...

Read More >>
Top Stories

News Roundup

GCC News