'ചത്ത കിളിക്ക് എന്തിനാ കൂട്.. ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ, നാറിയല്ല പ്യാരി'; മലയാളിയെ ചിരിപ്പിച്ച സലിംകുമാർ കഥാപാത്രങ്ങൾ

'ചത്ത കിളിക്ക് എന്തിനാ കൂട്.. ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ, നാറിയല്ല പ്യാരി'; മലയാളിയെ ചിരിപ്പിച്ച സലിംകുമാർ കഥാപാത്രങ്ങൾ
2026-06-07T09:20:00 | By Athira V
#Latest News #Malayalam Actor #Salim Kumar #Troll

( https://moviemax.in/) കാലഘട്ടങ്ങളിലൂടെ കോമഡി മാറിയെങ്കിലും സലിം കുമാർ ചിരഞ്ജീവിയായി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സലിം കുമാർ തമാശകൾ ട്രോളന്മാരും ജെൻസികളും ഏറ്റെടുത്തതോടെ സലിം കുമാർ മീമുകൾ ട്രെൻഡായി. കൊച്ചിയെത്തുമ്പോഴും, കവടി നിരത്തുമ്പോളും, ഉപകാര സമരണയ്ക്ക് നന്ദി പറഞ്ഞൊഴിയുമ്പോഴും, കല്യാണ വീടുകളുടെ കലവറ തമാശകളിലും സലിം കുമാർ തമാശകളുടെ മീമുകൾ ട്രോൾ പേജുകളിൽ നിറഞ്ഞു. കാലം മായ്ക്കാത്ത അടയാളപ്പെടുത്തലുകളായി അവ തുടരും.

"ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ, നാറിയല്ല പ്യാരി, ചത്ത കിളിക്ക് എന്തിനാ കൂട്... കൊച്ചിയെത്തി, നന്ദി മാത്രമേ ഉള്ളു അല്ലെ..." "കേസ് ഡീറ്റെയിൽസ് എല്ലാം എന്റെ തലയിലുണ്ട്... പക്ഷെ തല ഇപ്പോൾ എന്റെ തോളിലില്ല, "എഴുത്ത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാ... പക്ഷെ വായനക്കാർക്ക് അത് അലർജിയാണെന്ന് മാത്രം!

""ഈ കഥയിലെ നായകൻ ഞാനല്ല... പക്ഷെ തല്ലുകൊള്ളുന്ന നായകൻ ഞാൻ തന്നെയാണ്!" ... കാലിക്കട്ട് ഇക്ക... കാലിക്കെറ്റ്‌ .... അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ് .. ഹുഹുഹു॥ എനിക്കെല്ലാമായി തിരുപ്പതിയായി… പടക്കങ്ങള് എന്റെ വീക്നെസ്സാണ്..നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി.

ഒട്ടകത്തെ തൊട്ടു കളിക്കരുത് … ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി … , എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാം..., എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ…

അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി..എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... വാട്ട് ഡു യു മീൻ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീൻ,ചാളമീൻ,ഐലമീൻ, സിലോപിമീൻ..... പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ,

സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേ... കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു...

തുടങ്ങി സലിംകുമാറിന്റെ ഒറ്റവരി ഹാസ്യങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. അവതരണത്തിലെ വ്യത്യസ്‍തതയും, വാക് പ്രയോഗങ്ങളിലൂടെയുള്ള തമാശകളും സലിം കുമാർ വെട്ടിയ വേറിട്ട വഴിയിൽ മലയാളി ഹാസ്യത്തിൻ്റെ പുതിയ ട്രാക്കിലേക്ക് കയറി.

കരിയറിലുടനീളം ഇത്തരം കോമഡി കഥാപാത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകരെ എക്കാലത്തും ചിരിപ്പിച്ച നടനാണ് സലിംകുമാർ. എന്നാൽ തനിക്ക് കോമഡി മാത്രമല്ല വഴങ്ങുക എന്നും അയാൾ തെളിയിച്ചു. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഓരോ തവണ സ്വന്തമാക്കി. കൂടാതെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും.

വൺ മാൻ ഷോയിലെ ഭാസ്കരൻ, സൂത്രധാരനിലെ ലീലാകൃഷ്ണൻ, മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി, മഴത്തുള്ളികിലുക്കത്തിലെ മായാണ്ടി, കുഞ്ഞിക്കൂനനിലെ ചന്ദ്രൻ, ഗ്രാമഫോണിലെ തബല ഭാസ്കരൻ, സിഐഡി മൂസയിലെ കഥാപാത്രം, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഉസ്മാൻ, പട്ടാളത്തിലെ ഗബ്ബാർ കേശവൻ,

കല്യാണ രാമനിലെ പുലിവാൽ കല്യാണത്തിലെ മണവാളൻ, ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പാണ്ടിപ്പടയിലെ ഉമാകാന്തൻ, നരനിലെ ഇടിമുട്ട് രാജപ്പൻ, രാജമാണിക്യത്തിലെ ദാസപ്പൻ, മായാവിയിലെ കണ്ണൻ സ്രാങ്ക്, അറബിക്കഥയിലെ കരീം, ക്രേസി ഗോപാലനിലെ ലക്ഷ്മണൻ, ചട്ടമ്പിനാടിലെ മാക്രി ഗോപാലൻ, പോക്കിരിരാജയിലെ മനോഹരം മംഗളോദയം, കാര്യസ്ഥനിലെ കാളിദാസ് തുടങ്ങീ നിരവധി കഥാപാത്രങ്ങളിലൂടെ സലിം കുമാർ മലയാളികളുടെ സിനിമ ഓർമ്മകളിൽ എന്നും നിറസാന്നിധ്യമായിരുന്നു.

ജയസൂര്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട് പുലിവാൽ കല്യാണം എന്ന സിനിമയിലെ നായകൻ ശരിക്കും മണവാളൻ ആണെന്ന്,. ശരിയാണത്. മലയാളി ഓരോ തവണ പുലിവാൽ കല്യാണം കാണുമ്പോഴും അത് മണവാളനെ കാണാൻ വേണ്ടി മാത്രമായിരിക്കാം. പല തലമുറകൾ മണവാളനെ ആഘോഷിച്ചു.

ജെൻ സി തലമുറകൾ വരെ മീമുകളായും വാട്സ്ആപ് സ്റ്റിക്കറുകളായും മണവാളനെയും പല സലിംകുമാർ കഥാപാത്രങ്ങളെയും ഇന്നും കൊണ്ടാടുന്നു. നിത്യജീവിതത്തിൽ പല സന്ദർഭങ്ങളിലും സലിംകുമാർ പറഞ്ഞ ഒരു ഡയലോഗ് എങ്കിലും പലരും ഉപയോഗിക്കുന്നുണ്ടാവാം.

അതുവരെ കണ്ട കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്‍തമായി സലിംകുമാർ എന്ന നടന്റെ മറ്റൊരു ഭാവപ്പകർച്ച കണ്ടത് ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രത്തിലൂടെയാണ്.

2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സലിംകുമാറിനെ തേടിയെത്തി. നാല് വർഷങ്ങൾക്ക് ശേഷം സലിം അഹ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു.

ഇന്നും മലയാളിയുടെ സോഷ്യൽ മീഡിയ ഇടങ്ങളും സ്വീകരണമുറികളും സലിംകുമാർ എന്ന നടന്റെ സാന്നിധ്യം കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുണ്ട്. അത് ഇനിയും തുടരും. സലിംകുമാർ എന്ന കലാകാരൻ അയാൾ ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ എന്നും മലയാളി മനസുകളിൽ ഓർമ്മിക്കപ്പെടും

Content Highlight: Salim Kumar's characters that made Malayalis laugh

#Latest News #Malayalam Actor #Salim Kumar #Troll

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories










News Roundup