---
title: "'ആത്മാവിന്റെ സന്തോഷമാണ് മഴ...'; സലീമേട്ടന്റെ വിയോഗത്തിൽ നിറകണ്ണുകളോടെ 'മഴത്തുള്ളിക്കിലുക്കം' ഓർത്ത് നവ്യ നായർ"
english_title: "Navya Nair remembers 'Razhatullikkilukkam' with tears in her eyes after Salimettan's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364424/navya-nair-remembers-razhatullikkilukkam-with-tears-in-her-eyes-after-salimettans-death"
published_at: "2026-06-07T11:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a250480df3c4_navya_and_salim_kumar.jpg"
keywords: ["Salim Kumar", "Navya Nair", "Malayalam Cinema"]
---

# 'ആത്മാവിന്റെ സന്തോഷമാണ് മഴ...'; സലീമേട്ടന്റെ വിയോഗത്തിൽ നിറകണ്ണുകളോടെ 'മഴത്തുള്ളിക്കിലുക്കം' ഓർത്ത് നവ്യ നായർ

> **Lead Summary:** തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യാ നായർ. സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനുകളിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ഒരു സഹോദരനായിരുന്നു സലിം കുമാറെന്ന് നവ്യ അനുസ്മരിച്ചു.

## Article Content

തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി നവ്യാ നായർ. സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനുകളിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ഒരു സഹോദരനായിരുന്നു സലിം കുമാറെന്ന് നവ്യ അനുസ്മരിച്ചു.

ഹാസ്യനടനിൽ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും, ദേശീയ അവാർഡ് നേടി മലയാളികൾക്ക് തന്നെ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സലീമേട്ടനാണ് നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ സാധിച്ചു. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളതും വളരെ അടുത്തിടപഴകിയിട്ടുള്ളതുമായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തിലുള്ള ഈ വിയോഗം തീരാനഷ്ടമാണെന്നും നവ്യ പറഞ്ഞു.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ചേരുന്നു. വന്നുകൊണ്ടിരിക്കുന്ന വഴിയിലൊക്കെ കനത്ത മഴയായിരുന്നു. ഞങ്ങൾ ഒരുമിച്ചഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമായി ഒരു ഡയലോ​ഗുണ്ട്. ആത്മാവിന്റെ സന്തോഷമാണ് മഴ എന്നത്. അതിങ്ങനെ മനസ്സിൽ ആലോചിച്ച് പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു- നവ്യാ നായർ നിറകണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364424/navya-nair-remembers-razhatullikkilukkam-with-tears-in-her-eyes-after-salimettans-death)