#Latest News #Suicide Case #Death #Kottayam
കോട്ടയം : ( www.truevisionnews.com ) അയർക്കുന്നത്തു നിന്നും കഴിഞ്ഞ നാല് ദിവസമായി കാണാതായിരുന്ന യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അയർക്കുന്നം വെട്ടുവേലിൽ ജോമോൻ ഫിലിപ്പിനെ (42) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ മൂന്നിന് പുലർച്ചെ അഞ്ച് മുതൽ ജോമോനെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള ഒഴുകയിൽ ജോസഫിന്റെ റബർ തോട്ടത്തിൽ കാക്കകൾ അസ്വാഭാവികമായി വട്ടംചുറ്റുന്നതും പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതുമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തോട്ടത്തിലെ ചെറിയ ആഞ്ഞിലി മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ: സിൽവിയ. മക്കൾ: ആൻഡ്രിയ, ആന്റണി, അലൻ.
Content Highlight: Missing youth from Aiyarkuna was found hanging in a rubber plantation near his house

































