#Latest News #Stabbed Case #Nadapuram #Vanimel #Police
കോഴിക്കോട് : ( www.truevisionnews.com) നാദാപുരം വാണിമേലിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ് . വാണിമേൽ സ്വദേശി അർഷക്കിനാണ് കുത്തേറ്റത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പിന്നാലെ പ്രതി അർഷക്കിന്റെ സുഹൃത്തായ അൻസിഫ്ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്കായാണ് പോലീസ് തിരച്ചിൽ തുടങ്ങിയത്.
വാണിമേൽ മുടിക്കൽ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അർഷക്കിന്റെ വയറിനാണ് പരിക്കേറ്റിട്ടുള്ളത്.
കുത്തേറ്റ ഉടൻ തന്നെ അർഷക്കിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Youth stabbed in Kozhikode Vanimele; Police launch search for suspect who fled
































