'മരിക്കും മുൻപ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണം, ഒപ്പം ആ ഒരു ആഗ്രഹവും'; മനസ്സ് തുറന്ന് ദിവ്യ പ്രഭ

'മരിക്കും മുൻപ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കണം, ഒപ്പം ആ ഒരു ആഗ്രഹവും'; മനസ്സ് തുറന്ന് ദിവ്യ പ്രഭ
2026-06-07T14:02:00 | By Fidha Parvin
#latest news #Divya Prabha #mamooty

(https://moviemax.in/) കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ വന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. 'ടേക്ക് ഓഫ്', 'കമ്മാരസംഭവം', 'തമാശ', 'മാലിക്' എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രമാണ് ദിവ്യയുടെ കരിയർ മാറ്റിയെഴുതിയത്. ഈ ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നോമിനേഷനും താരം സ്വന്തമാക്കിയിരുന്നു. കാനിൽ തിളങ്ങിയ 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രത്തിലും ദിവ്യ പ്രധാന വേഷത്തിലെത്തി.

ഇപ്പോഴിതാ സിനിമയിലെ തന്റെ വലിയ രണ്ട് ആഗ്രഹങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ദിവ്യ പ്രഭ. '

"ഇനി കരിയറിൽ എനിക്ക് പ്രധാനമായും രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഒന്ന്, ഞാൻ മരിക്കുന്നതിനു മുൻപ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം. രണ്ട്, ഞാൻ പ്രധാന 'ക്രൗഡ് പുള്ളർ'  ആകുന്ന തരത്തിലുള്ള, പ്രാധാന്യമുള്ള റോളിൽ ഒരു മാസ്സ് കമേഴ്‌സ്യൽ സിനിമയിൽ അഭിനയിക്കണം."

"അറിയിപ്പ് എന്ന സിനിമ കണ്ട് മുംബൈയിൽ വെച്ച് എന്നെ നേരിൽ കണ്ടപ്പോൾ, 'ഞാൻ സിനിമയിൽ കണ്ട ആളാണോ ഇത് എന്ന് തോന്നുന്നേയില്ല, കുറച്ചുകൂടി കുട്ടിത്തമുണ്ടല്ലോ' എന്നാണ് സംവിധായിക പായൽ കപാഡിയ പറഞ്ഞത്. ഓഡിഷനിൽ കനി കുസൃതി ചെയ്ത കഥാപാത്രമായിരുന്നു ആദ്യം എനിക്ക് വേണ്ടി കരുതിയിരുന്നത്.

പിന്നീട് പായൽ അത് മാറ്റി എനിക്ക് ഇപ്പോഴത്തെ വേഷം തരികയായിരുന്നു. കാനിലെ (Cannes) ഓരോ നിമിഷവും ഇന്നും കൺമുന്നിലുണ്ട്." താൻ മനസ്സ് കൊണ്ട് എപ്പോഴും മുന്നോട്ട് മാത്രം ചിന്തിക്കുന്ന ആളാണെന്നും പഴയ കാര്യങ്ങൾ അധികം മനസ്സിൽ വെച്ചുകൊണ്ടിരിക്കാറില്ലെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

Content Highlight: Divya Prabha opens up about her two biggest aspirations in cinema

#latest news #Divya Prabha #mamooty

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup