കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് വില്യാപ്പള്ളി സ്വദേശികൾ

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് വില്യാപ്പള്ളി സ്വദേശികൾ
Jun 7, 2026 08:01 PM | By Athira V
#Latest News #Kuttiady Churam #Kozhikode #Accident #Car

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു.

വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. റോഡിന്റെ സൈഡ് ഇടിഞ്ഞതാണ് കാർ താഴേക്ക് മറിയാൻ കാരണമായതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.

മലയോര ഹൈവേയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത വൻതോതിൽ വർധിച്ചിരിക്കുകയാണ്.

നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണെടുത്ത ഭാഗങ്ങളിലും കൃത്യമായ സംരക്ഷണ ഭിത്തികൾ ഇല്ലാത്തയിടങ്ങളിലും ഇത്തരത്തിൽ റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

Content Highlight: Three injured as car falls into ravine at Kuttiyadi pass

#Latest News #Kuttiady Churam #Kozhikode #Accident #Car

Next TV

Related Stories
റുവാനിയുടെ ആഗ്രഹം സഫലമാകും; പുതിയ വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ഉറപ്പുനൽകി

Jun 7, 2026 08:51 PM

റുവാനിയുടെ ആഗ്രഹം സഫലമാകും; പുതിയ വീട് നിർമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ഉറപ്പുനൽകി

മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറുവയസുകാരി റുവാനിയുടെ ആഗ്രഹം...

Read More >>
 തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനിടിച്ചു;  മധ്യവയസ്‌കന് ദാരുണന്ത്യം

Jun 7, 2026 08:44 PM

തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനിടിച്ചു; മധ്യവയസ്‌കന് ദാരുണന്ത്യം

തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിനിടിച്ചു; മധ്യവയസ്‌കന് ദാരുണന്ത്യം...

Read More >>
'ആദ്യ വിക്കറ്റ് വീണു, അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി'; ബെന്നി തോമസിന്റെ രാജിയില്‍ കുറിപ്പുമായി പി എസ് സഞ്ജീവ്

Jun 7, 2026 08:24 PM

'ആദ്യ വിക്കറ്റ് വീണു, അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി'; ബെന്നി തോമസിന്റെ രാജിയില്‍ കുറിപ്പുമായി പി എസ് സഞ്ജീവ്

സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹോദരീ ഭര്‍ത്താവുമായ ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് എസ്എഫ്‌ഐ...

Read More >>
അട്ടാണി കുടുങ്ങിയാല്ലോ ....?  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ് പിടിയില്‍

Jun 7, 2026 07:34 PM

അട്ടാണി കുടുങ്ങിയാല്ലോ ....? നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ് പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ്...

Read More >>
വിവാദത്തിനൊടുവിൽ രാജി; വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

Jun 7, 2026 07:28 PM

വിവാദത്തിനൊടുവിൽ രാജി; വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു...

Read More >>
Top Stories

News Roundup

GCC News