#Latest News #Kozhikode Joint Council #Environment Day
കോഴിക്കോട്: ( www.truevisionnews.com ) പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദേശ ജാഥ സംഘടിപ്പിച്ചു.
''വരൂ ...പ്രകൃതിയോടൊപ്പം നടക്കാം... '' എന്ന ആശയം ഉയർത്തി മുതലക്കുളം മൈതാനിയിൽ നിന്നും കിഴക്കേ പാളയം വരെയാണ് ജാഥ നടത്തിയത്. ജോയിൻറ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന സെമിനാർ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ എല്ലാവിധമായ ആവാസ വ്യവസ്ഥകളും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനും സ്വയം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും പരിസ്ഥിതിയുടെ കാവലാളുകളായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"പരിസ്ഥിതി സംരക്ഷണം ജീവന്റെ ആധാരം" എന്ന വിഷയത്തിൽ ബയോ ഡൈവേഴ്സിറ്റി ബോർഡ് റിസോഴ്സ് പേഴ്സൺ ശ്രീ. ഇ. രാജൻ ക്ലാസ് നയിച്ചു. ജോയിൻറ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി.
ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ ഷിജുവിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജില്ലാ സെക്രട്ടറി പി. റാം മനോഹർ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ സിന്ധു, കെ അജിന, സംസ്ഥാന കമ്മിറ്റി അംഗമായ പി സുനിൽകുമാർ, ജില്ലാ ജോയിൻറ് സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സമുച്ചയങ്ങളിലും വൃക്ഷ തൈ നടീലും, വിത്തു വിതരണവും, ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സെമിനാറിൽ എൽ വി ബാബു നന്ദി രേഖപ്പെടുത്തി.
Content Highlight: As part of the Environment Day celebrations, a message march was organized under the leadership of the Joint Council Kozhikode District Committee.

































