ഷാൾ കൊണ്ട് കൈ മറച്ചുപിടിച്ച് മോഷണം; പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍

ഷാൾ കൊണ്ട് കൈ മറച്ചുപിടിച്ച് മോഷണം; പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍
Jun 5, 2026 10:10 PM | By Athira V
#Latest News #Perumbavoor #Stolen #Arrest

കൊച്ചി: ( www.truevisionnews.com) പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍. കര്‍ണാടക സ്വദേശി രാധ, ഇവരുടെ ആണ്‍സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുളള ഇവരുടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബസ് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രതി രാധ മോഷണം നടത്തിയത്.

യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുന്ന തിരക്കിനിടെ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കൈ മറച്ചുപിടിച്ചാണ് രാധ സഹയാത്രികയായ സ്ത്രീയുടെ ബാഗ് തുറന്ന് പേഴ്‌സ് കവര്‍ന്നത്.

പേഴ്‌സിനുളളില്‍ സൂക്ഷിച്ചിരുന്ന പണവും എടിഎം കാര്‍ഡും നഷ്ടമായി. മോഷണത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ബസിനുളളിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ മോഷണത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Content Highlight: Woman and friend arrested for stealing from bus in Perumbavoor

#Latest News #Perumbavoor #Stolen #Arrest

Next TV

Related Stories
മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

Jun 5, 2026 11:20 PM

മാനനഷ്ട കേസ്; കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി വെറുതെവിട്ടു

മാനനഷ്ട കേസ്, കോൺഗ്രസ് നേതാവ് രവീഷിനെയും ട്രൂവിഷൻ പാർട്ണേഴ്‌സിനെയും കോടതി...

Read More >>
ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

Jun 5, 2026 10:58 PM

ഭക്ഷ്യവിഷബാധ? വയനാട് കോളിയാടി എ.യു.പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

സുൽത്താൻ ബത്തേരിയിൽ പനിയും ചർദിയും വയറിളക്കവും ബാധിച്ച് വിദ്യാർത്ഥികൾ...

Read More >>
'വരൂ ...പ്രകൃതിയോടൊപ്പം നടക്കാം'; പരിസ്ഥിതിദിന സന്ദേശ ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ജോയിൻ്റ് കൗൺസിൽ

Jun 5, 2026 10:52 PM

'വരൂ ...പ്രകൃതിയോടൊപ്പം നടക്കാം'; പരിസ്ഥിതിദിന സന്ദേശ ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ജോയിൻ്റ് കൗൺസിൽ

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദേശ ജാഥ...

Read More >>
കിട്ടുന്ന ശമ്പളം പോരാഞ്ഞിട്ടാണോ...? വൻതുക കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടറെ കൈയോടെ പിടികൂടി വിജിലൻസ്

Jun 5, 2026 10:27 PM

കിട്ടുന്ന ശമ്പളം പോരാഞ്ഞിട്ടാണോ...? വൻതുക കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടറെ കൈയോടെ പിടികൂടി വിജിലൻസ്

യനാട് മെഡിക്കൽ കോളേജിലെ ഡോക്ടർ വൻതുക ശമ്പളം കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസിന്റെ...

Read More >>
'മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

Jun 5, 2026 09:23 PM

'മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ്...

Read More >>
Top Stories

News Roundup