#LATEST NEWS #MDMA #KOCHI #ERNAKULAM
കൊച്ചി: https://truevisionnews.com/ എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശ്ശേരി സ്വദേശി ഐവിൻ പി വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവര്‍ പിടിയിലായി. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Content Highlight: Three arrested with 110 grams of MDMA in Ernakulam; one escapes

































