#Latest News #Wild Elephant Attack #Perumbavoor
കൊച്ചി: ( www.truevisionnews.com ) പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം. ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വേങ്ങൂർ വീട്ടിമോളം സ്വദേശി തൊണ്ടുമാലിൽ ശിവനാണ് പരിക്കേറ്റത്.
കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വരാതിരുത്തിയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ശിവനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. നിരന്തരം കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണ് ഇത്.
Content Highlight: Wild elephant attacks householder in Perumbavoor Vengoor, seriously injures leg


































