---
title: "'ഞാനും പോയി ചാവണം എന്നാണ് ചിലർ പറയുന്നത് ,കൊല്ലം സുധിയുടെ കുഴിയിലേക്ക് ചാടാൻ എനിക്ക് പറ്റില്ലല്ലോ';രേണു സുധി"
english_title: "Renu Sudhi on Sudhi's death anniversary celebrations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363784/renu-sudhi-on-sudhis-death-anniversary-celebrations"
published_at: "2026-06-04T14:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213cb5cd641_asefwse.jpg"
keywords: ["latest news", "renu sudhi", "kollam sudi", "death anniversary"]
---

# 'ഞാനും പോയി ചാവണം എന്നാണ് ചിലർ പറയുന്നത് ,കൊല്ലം സുധിയുടെ കുഴിയിലേക്ക് ചാടാൻ എനിക്ക് പറ്റില്ലല്ലോ';രേണു സുധി

> **Lead Summary:** **[**മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധി ഓർമ്മയായിട്ട് മൂന്ന് വർഷം തികയുകയാണ്. സുധിയുടെ ചരമവാർഷിക ചടങ്ങുകളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഭാര്യ രേണു സുധി. ഇത്തവണ പള്ളിയിലെ പ്രത്യേക ചടങ്ങുകൾക്ക് പകരം അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനാണ് തന്റെ ആഗ്രഹമെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

## Article Content

**[**മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധി ഓർമ്മയായിട്ട് മൂന്ന് വർഷം തികയുകയാണ്. സുധിയുടെ ചരമവാർഷിക ചടങ്ങുകളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഭാര്യ രേണു സുധി. ഇത്തവണ പള്ളിയിലെ പ്രത്യേക ചടങ്ങുകൾക്ക് പകരം അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനാണ് തന്റെ ആഗ്രഹമെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

'സുധിച്ചേട്ടന്റെ ആണ്ടിന് ഞാൻ ഇവിടെ കാണുമോ എന്ന് എനിക്ക് അറിയില്ല. ഞാൻ എവിടെയാണെങ്കിലും പ്രാർത്ഥിക്കും. ഇത്തവണ പ്രത്യേക ചടങ്ങുകളൊന്നുമില്ല. മൂന്നാമത്തെ വർഷമായി, നമ്മുടെ ചടങ്ങുകൾ രണ്ടു വർഷം കൊണ്ട് കഴിഞ്ഞതാണ്.

> ഇത്തവണ ഇളയ മകൻ റിതപ്പനെയും കൂട്ടി അടുത്തുള്ള അനാഥാലയത്തിൽ പോയി അവിടുത്തെ കുഞ്ഞുങ്ങൾക്ക് ചോറ് കൊടുത്ത് അവരോടൊപ്പം ഇരുന്ന് കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ എവിടെയെങ്കിലും പോവുകയാണെങ്കിൽ ഇവരെ അതേൽപ്പിച്ചിട്ടാകും പോകുക. കഴിഞ്ഞ തവണത്തെ പോലെ പള്ളിയിൽ അച്ഛൻ വന്നുള്ള പ്രാർത്ഥനകൾ ഉണ്ടാകില്ല." - രേണു പറഞ്ഞു.

> സുധിയുടെ മരണശേഷവും തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്കും രേണു ശക്തമായ ഭാഷയിൽ മറുപടി നൽകി. "ആത്മാവിന് നിത്യശാന്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാനേ നമ്മളെക്കൊണ്ട് പറ്റൂ. എനിക്കിപ്പോൾ ആ കല്ലറയിൽ ചെന്ന് സുധിച്ചേട്ടനെ എടുത്തുകൊണ്ട് വരാൻ ഒന്നും പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവർ പറയുന്നത് ഞാനും പോയി ചാവണം എന്നാണ്. എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല, എനിക്കൊരു കുഞ്ഞിക്കൊച്ചുള്ളതാ. മക്കളുള്ള അമ്മമാർക്ക് എന്തായാലും സതി അനുഷ്ഠിക്കാൻ (ഭർത്താവിനൊപ്പം മരിക്കാൻ) പറ്റില്ലല്ലോ" - രേണു സുധി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/363784/renu-sudhi-on-sudhis-death-anniversary-celebrations)