#Latest News #Theft #Arrest
കൊച്ചി: ( www.truevisionnews.com) പട്ടിമറ്റത്ത് വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ പിടിയിലായി.
അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനായ കന്യാകുമാരി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന പട്ടിമറ്റം ഭണ്ഡാരക്കവലയിലുള്ള മുറിയിൽ നിന്നാണ് പ്രതി മോഷണം നടത്തിയത്.
എട്ട് പവൻ സ്വർണാഭരണങ്ങൾ, 1,20,000 രൂപ, സ്‌കൂട്ടറിന്റെ ആർസി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുമാണ് മോഷണം പോയത്.
പരാതി ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്, എഎസ്ഐ എ ഐ നാദിർഷ, സീനിയർ സിപിഒ പി.എ. റിഷാദ്, സിപീഒമാരായ ഒ.എസ്. ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എട്ട് പവൻ സ്വർണാഭരണങ്ങൾ, 1,20,000 രൂപ, സ്‌കൂട്ടറിന്റെ ആർസി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്, എഎസ്ഐ എ ഐ നാദിർഷ, സീനിയർ സിപിഒ പി.എ. റിഷാദ്, സിപീഒമാരായ ഒ.എസ്. ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlight: Assam native arrested by police for stealing a large amount of gold and cash from a rented room


































