---
title: "'തൂക്കി ചുവന്ന കാരങ്ങളോടെ... പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്'; വാഹന മോഡിഫിക്കേഷൻ അനുമതികളെ പരിഹസിച്ച് അഖിൽ മാരാർ"
english_title: "Akhil Marar mocks vehicle modification permits VDSATHEESAN "
publisher: "moviemax.in"
canonical_url: "https://moviemax.in/news/363807/akhil-marar-mocks-vehicle-modification-permits-vdsatheesan"
published_at: "2026-06-04T15:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2150f152c18_VD.jpg"
keywords: ["Akhil Marar", "VDSATHEESAN", "Vehicle Modification"]
---

# 'തൂക്കി ചുവന്ന കാരങ്ങളോടെ... പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്'; വാഹന മോഡിഫിക്കേഷൻ അനുമതികളെ പരിഹസിച്ച് അഖിൽ മാരാർ

> **Lead Summary:** **** കേരളത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ വാഹന മോഡിഫിക്കേഷൻ ഇളവുകൾക്കെതിരെ പരിഹാസവുമായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്.

## Article Content

**** കേരളത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ വാഹന മോഡിഫിക്കേഷൻ ഇളവുകൾക്കെതിരെ പരിഹാസവുമായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് നടത്തിയ ജനപ്രിയ പ്രഖ്യാപനത്തിന് പിന്നാലെ, അനുവദനീയമായ 18 തരം മോഡിഫിക്കേഷനുകളെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും നിലവിൽ തന്നെ നിയമവിധേയമായവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലും പുറത്തും വ്യാപക വിമർശനം ഉയരുന്നത്.

സർക്കാരിന്റെ ഈ നീക്കത്തെ പരിഹസിച്ച്, മുഖ്യമന്ത്രിയുടെ 'പൂക്കി ഇമേജ്'  ഉൾപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് അഖിൽ മാരാർ രംഗത്തെത്തിയത്.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നൽകിയ വാഹന മോഡിഫിക്കേഷൻ യാഥാർഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..

1.വണ്ടിയുടെ ഉള്ളിൽ പാട്ട് കേൾക്കാൻ സ്പീക്കർ അധികമായി ഉപയോഗിക്കാം

2.കളർ ലൈറ്റുകൾ ഉപയോഗിക്കാം

3.സ്റ്റിക്കർ വർക്കുകൾ ഉപയോഗിക്കാം

4.സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിറിങ് കവർ,റിവേഴ്സ് കാമറ, മഡ് ഫ്ലാപ്പ്, ഡാഷ് ക്യാമറ, പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ,ഇൻഫോടെയ്ൻ മെന്റ് സിസ്റ്റം, ടയർ പ്രഷർ മോനിറ്റർ ഇവയൊക്കെ നമുക്കിനി ചെയ്യാം..

5.50% കാഴ്ച മറയ്ക്കുന്ന sun film ചെയ്യാം.

6.മോശമല്ലാത്ത സ്റ്റിക്കർ വർക്ക് ചെയ്യാം..

7. ക്യാഷ് അടച്ചാൽ വണ്ടിയുടെ കളർ മാറ്റം..

8. മുൻ കൂട്ടി അനുമതി എടുത്താൽ CNG യിലേക്ക് മാറാം..

ഇതൊക്കെയാണ് ഗതാഗത കമ്മീഷണർ നൽകിയ മഹത്തായ മോഡിഫിക്കേഷൻ റിപ്പോര്ട്ട്…അപ്പോഴേങ്ങനാ തൂക്കി ചുവന്ന കാരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..

ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങൾക്ക് തീരുമാനിക്കാം..

### Related Links & Sources
- [Original Story Source](https://moviemax.in/news/363807/akhil-marar-mocks-vehicle-modification-permits-vdsatheesan)