'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

 'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന്  പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
Jun 4, 2026 09:11 PM | By Athira V
#Latest News #Resh Babu #Viyyur Jail

തൃശൂര്‍: ( www.truevisionnews.com) വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ രേഷ് ബാബു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്നാണ് പ്രാഥമിക നി​ഗമനം.

പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്ലേറ്റ്ലറ്റ് കുറഞ്ഞതിനെ തുടർന്ന് തലയിൽ രക്തസ്രാവം ഉണ്ടായതോടെ അവയങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും ശരീര ഭാഗത്തുള്ള മുറിവുകൾ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നും പരിശോധനയിൽ വ്യക്തമായി.

അതേസമയം, പ്രതിക്ക് പ്ലേറ്റ്ലറ്റ് കുറഞ്ഞതിന്റെ കാരണം തേടി ആന്തരികാവയങ്ങൾ പത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലം പുറത്തുവന്നാൽ മരണകാരണത്തിൽ കൂടുതൽ വ്യക്തത കൈവരും. 

രേഷ് ബാബുവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പുലക്കോട്ടുക്കര സ്വദേശി രേഷ് ബാബു (36) ആണ് മരിച്ചത്. മോഷണ കുറ്റത്തിനാണ് ഇയാളെ മേയ് 18ന് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. മേയ് 26 നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും പുറത്തായിട്ടുണ്ട്.

Content Highlight: The initial postmortem report says that the death of remanded accused Resh Babu in Thrissur was due to low platelet count

#Latest News #Resh Babu #Viyyur Jail

Next TV

Related Stories
ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

Jun 4, 2026 10:23 PM

ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എഎ റഹീം...

Read More >>
ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

Jun 4, 2026 09:45 PM

ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ...

Read More >>
സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Jun 4, 2026 09:23 PM

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

Jun 4, 2026 08:30 PM

സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ...

Read More >>
കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

Jun 4, 2026 08:08 PM

കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥന്റെ കാലിന് ഗുരുതര...

Read More >>
Top Stories

News Roundup

GCC News