മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയവരും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരിൽ രണ്ടുപേർക്ക് പരിക്ക്

മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയവരും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരിൽ രണ്ടുപേർക്ക് പരിക്ക്
Jun 4, 2026 10:50 PM | By Athira V
#Latest News #Vattappara #Attack #Police

തിരുവനന്തപുരം: ( www.truevisionnews.com ) വട്ടപ്പാറ ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങളുടെ തമ്മിൽത്തല്ല്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരിൽ രണ്ടുപേർക്കും പരിക്കേറ്റു.

വൈകീട്ടോടെ വട്ടപ്പാറ ബിവറേജിൽ മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ഒരാളെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മദ്യപസംഘങ്ങളുടെ കൂട്ടത്തല്ലിനെത്തുടർന്ന് നാട്ടുകാർ വട്ടപ്പാറ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസിനെ മദ്യപസംഘം ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തല്ലിനെത്തുടർന്ന് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതൽ പോലീസെത്തിയാണ് മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ അസഭ്യവർഷം തുടർന്നുവെന്നാണ് പോലീസ് പറയുന്നത്.

Content Highlight: A fight between drunken gangs in front of the beverage

#Latest News #Vattappara #Attack #Police

Next TV

Related Stories
ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

Jun 4, 2026 10:23 PM

ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി

വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എഎ റഹീം...

Read More >>
ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

Jun 4, 2026 09:45 PM

ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ...

Read More >>
സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Jun 4, 2026 09:23 PM

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
 'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന്  പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

Jun 4, 2026 09:11 PM

'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

തൃശൂരിലെ റിമാൻഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം...

Read More >>
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

Jun 4, 2026 08:30 PM

സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ...

Read More >>
കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

Jun 4, 2026 08:08 PM

കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥന്റെ കാലിന് ഗുരുതര...

Read More >>
Top Stories

News Roundup

GCC News