---
title: "'മാഷാ അല്ലാഹ്' ;  'ഞാൻ 9 ആഴ്ച ഗർഭിണി'; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം സജ്ന നൂറിൻ "
english_title: "'I am 9 weeks pregnant'; Bigg Boss star Sajna Noorin shares picture with Rasool Pookutty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363718/i-am-9-weeks-pregnant-bigg-boss-star-sajna-noorin-shares-picture-with-rasool-pookutty"
published_at: "2026-06-04T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a210ce00c5b7_SAJINA.jpg"
keywords: []
---

# 'മാഷാ അല്ലാഹ്' ;  'ഞാൻ 9 ആഴ്ച ഗർഭിണി'; റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം സജ്ന നൂറിൻ 

> **Lead Summary:** ** **ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ബിഗ് ബോസ് താരവും നടിയുമായ സജ്ന നൂറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ, സോഷ്യൽ മീഡിയയെ ഞെട്ടിച്ച് സജ്നയുടെ പുതിയ വെളിപ്പെടുത്തൽ.

## Article Content

** **ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ബിഗ് ബോസ് താരവും നടിയുമായ സജ്ന നൂറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ, സോഷ്യൽ മീഡിയയെ ഞെട്ടിച്ച് സജ്നയുടെ പുതിയ വെളിപ്പെടുത്തൽ.

താൻ ഒൻപത് ആഴ്ച (രണ്ടര മാസം) ഗർഭിണിയാണെന്ന വിവരമാണ് ബേബി ബംപ് ചിത്രത്തോടൊപ്പം സജ്ന പങ്കുവെച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ചേർത്തുവെച്ചുള്ള കൊളാഷിനൊപ്പം 'മാഷാ അല്ലാഹ്' എന്ന അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.

നേരത്തെ മുൻ ഭർത്താവും ബിഗ് ബോസ് താരവുമായിരുന്ന ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സജ്ന രംഗത്തെത്തിയിരുന്നു. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയത്.

ഫിറോസിന്റെ ആ​ദ്യ ഭാര്യയും താനും അനുഭവിച്ചത് ഒരേ കാര്യങ്ങളാണെന്ന് പറഞ്ഞ സജ്ന, ഈ പോരാട്ടത്തിൽ മാധ്യമങ്ങൾക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്നും അഭ്യർത്ഥിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363718/i-am-9-weeks-pregnant-bigg-boss-star-sajna-noorin-shares-picture-with-rasool-pookutty)