ജാ​ഗ്രതൈ! ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനത്തിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്

ജാ​ഗ്രതൈ! ഇടിമിന്നലോട് കൂടിയ അതിശക്തമായ  മഴയ്ക്ക് സാധ്യത; കാലാവസ്ഥ  പ്രവചനത്തിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്
Jun 4, 2026 08:02 PM | By Athira V
#Latest News #Kerala #Rain Alert

തിരുവനന്തപുരം: ( www.truevisionnews.com) കാലവർഷം എത്തിയതിന് പിന്നാലെ അടുത്ത 5 ദിവസത്തെ കേരളത്തിലെ കാലാവസ്ഥ പ്രവചനനത്തിലും മാറ്റം.

വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചുകൊണ്ട് പുതുക്കിയ മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു.

ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ-മധ്യ കേരളത്തിലെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചുണ്ട്.

നാളെ മുതൽ മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലേക്കും വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

07/06/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

08/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.


Content Highlight: Orange and yellow alerts issued in various districts of Kerala for the next 5 days, with renewed rain chances

#Latest News #Kerala #Rain Alert

Next TV

Related Stories
ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

Jun 4, 2026 09:45 PM

ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്

വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ...

Read More >>
സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Jun 4, 2026 09:23 PM

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പൊതുസ്ഥലത്ത് രാസ ലഹരി ഉപയോഗിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
 'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന്  പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

Jun 4, 2026 09:11 PM

'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

തൃശൂരിലെ റിമാൻഡ് പ്രതി രേഷ് ബാബുവിന്റെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം...

Read More >>
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

Jun 4, 2026 08:30 PM

സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ...

Read More >>
കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

Jun 4, 2026 08:08 PM

കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥന്റെ കാലിന് ഗുരുതര...

Read More >>
Top Stories










News Roundup






GCC News