ചുരം വഴിയുള്ള യാത്രക്കാർ ശ്രദ്ധിക്കുക! വാഹനങ്ങൾക്ക് നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏ‍ർപ്പെടുത്തി ജില്ലാ കളക്ടർ

ചുരം വഴിയുള്ള യാത്രക്കാർ ശ്രദ്ധിക്കുക! വാഹനങ്ങൾക്ക് നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏ‍ർപ്പെടുത്തി ജില്ലാ കളക്ടർ
Jun 4, 2026 07:07 PM | By Athira V
#Latest News #Thamarassery pass #Kozhikode Collector

കോഴിക്കോട്: ( www.truevisionnews.com) കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ആർട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി.ആ‍ർ മേഘശ്രീ ഉത്തരവിട്ടു.

രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനിൽക്കും.

അതേസമയം കെ.എസ്.ആ‍ർ.ടി.സി ബസുകൾ, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ, പൊലീസ്, ഫയ‍ർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല.

ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവ‍ർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം ക‍ർശനമായ നടപടികൾ സ്വീകരിക്കും. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Content Highlight: District Collector bans multi-axle vehicles on Thamarassery pass

#Latest News #Thamarassery pass #Kozhikode Collector

Next TV

Related Stories
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

Jun 4, 2026 08:30 PM

സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ

കൊല്ലം ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ, മുപ്പതിലധികം കുട്ടികൾ...

Read More >>
കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

Jun 4, 2026 08:08 PM

കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണം, ഗൃഹനാഥന്റെ കാലിന് ഗുരുതര...

Read More >>
ജാ​ഗ്രതൈ! ഇടിമിന്നലോട് കൂടിയ അതിശക്തമായ  മഴയ്ക്ക് സാധ്യത; കാലാവസ്ഥ  പ്രവചനത്തിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്

Jun 4, 2026 08:02 PM

ജാ​ഗ്രതൈ! ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനത്തിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്

അടുത്ത 5 ദിവസത്തെ കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചുകൊണ്ട് പുതുക്കിയ മഴ...

Read More >>
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

Jun 4, 2026 05:12 PM

സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ...

Read More >>
നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

Jun 4, 2026 05:07 PM

നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരം ടിപ്പർ ലോറി മറിഞ്ഞ് അപകടം; . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്...

Read More >>
നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

Jun 4, 2026 04:57 PM

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ...

Read More >>
Top Stories

News Roundup

GCC News