'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്
May 27, 2026 03:09 PM | By VIPIN P V
#Latest News #PA Muhammed Riyas #Enforcement Directorate #Masapadi Case

കോഴിക്കോട്: ( www.truevisionnews.com )  മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പിഎ മുഹമ്മദ് റിയാസ്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങിയിരുന്നു. പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കണ്ടെന്ന് അദേഹം പറഞ്ഞു.

സംഘപരിവാറും കേന്ദ്രസർക്കാരും ഉയർത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നുകാട്ടും. ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും വീടുകളിലേ ഇഡി റെയ്ഡ് രാഷ്ട്രീയ നാടകമെന്ന് മുഹമ്മദ് റിയാസിന്റെ അഭിഭാഷകൻ അഡ്വ. സി എം ജംഷീർ കുറ്റപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെ റെയ്ഡ് കഴിഞ്ഞ് ഒന്നും കിട്ടിയില്ലെന്ന് ഇഡി എഴുതി നൽകി. വീട്ടിലുണ്ടായിരുന്നവരോട് മനുഷ്യാവകാശ ലംഘനം നടത്തിയെന്നും അഭിഭാഷകൻ ആരോപിച്ചു.

മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നടന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനം. പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ സമ്മതിച്ചില്ല. കുടുംബത്തെ കസ്റ്റഡിയിൽ വച്ച് ടോർച്ചർ ചെയ്തു. മനുഷ്യാവകാശ ലംഘത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രശ്നങ്ങൾ പറയാൻ അഭിഭാഷകരെ പോലും അനുവദിച്ചില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് സമാനമായി ഇടപെട്ടുവെന്ന് അഭിഭാഷകൻ ആരോപിച്ചു.

Content Highlight: Content Highlights:- Muhammed Riyas Responds On ED Raid In Masapadi Case

#Latest News #PA Muhammed Riyas #Enforcement Directorate #Masapadi Case

Next TV

Related Stories
കുട എടുത്തില്ലെങ്കിൽ പണി കിട്ടും! സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്

May 27, 2026 03:57 PM

കുട എടുത്തില്ലെങ്കിൽ പണി കിട്ടും! സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ...

Read More >>
വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

May 27, 2026 03:57 PM

വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കവർന്നു...

Read More >>
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

May 27, 2026 03:20 PM

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം, കാറിന്റെ ചില്ല്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്

May 27, 2026 02:46 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച; സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി.യുടെ റിപ്പോർട്ട് പുറത്ത്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കട്ടികളും നാണയങ്ങളും കടത്തിയതായി ഡി.ജി.പി...

Read More >>
Top Stories

News Roundup

GCC News