'കാട്ടാളൻ' സിനിമയുമായി എനിക്ക് ബന്ധമില്ല, ആ സിനിമാറ്റിക് യൂണിവേഴ്സിലും ഞാനില്ല; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഉണ്ണി മുകുന്ദൻ

'കാട്ടാളൻ' സിനിമയുമായി എനിക്ക് ബന്ധമില്ല, ആ സിനിമാറ്റിക് യൂണിവേഴ്സിലും ഞാനില്ല; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഉണ്ണി മുകുന്ദൻ
2026-05-27T14:49:00 | By Anusree vc
#Unni Mukundan #Antony Varghese #Kattaalan #Cinematic Universe #Mollywood

( https://moviemax.in/ ) ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിന് വിജയാശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ഇതോടൊപ്പം, ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് അദ്ദേഹം വിരാമമിട്ടു. 'കാട്ടാളൻ' എന്ന സിനിമയിൽ താൻ അഭിനയിക്കുന്നില്ലെന്നും, ഈ ചിത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ല താനെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയായിരുന്നു.

“യഥാർത്ഥ കഥപറച്ചിലിന്റെയും സിനിമ നിർമാണത്തിന്റെയും ഓരോ മുന്നേറ്റത്തെയും ആഘോഷിക്കുന്നതിലാണ് ഉണ്ണി മുകുന്ദൻ ഫിലിംസ് വിശ്വസിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റിന് അവരുടെ രണ്ടാമത്തെ സംരംഭത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

അവരുടെ ആദ്യ സംരംഭമായ 'മാർക്കോ'യുടെ ഭാഗമാകാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. ഞങ്ങൾ സഹനിർമ്മാണം നടത്തിയ ആ ചിത്രത്തേക്കുറിച്ച് ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു. മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു. വരും നാളുകളിൽ ഇനിയും നിരവധി നാഴികക്കല്ലുകൾ താണ്ടാൻ അവർക്ക് സാധിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. സുമനസുകളോട്, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഉണ്ണി മുകുന്ദനും ഞങ്ങളും ആഴത്തിൽ കടപ്പെട്ടിരിക്കുന്നു.

ക്യൂബ്സിന്റെ ഈ പ്രോജക്റ്റിലോ ഏതെങ്കിലും സിനിമാറ്റിക് യൂണിവേഴ്സിലോ ഉണ്ണി മുകുന്ദൻ ഭാഗമല്ല എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഞങ്ങളെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിനോദവും പ്രചോദനവും നൽകുന്ന, ആളുകളെ ഒരുമിപ്പിക്കുന്ന കഥകൾ പറയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും വിശ്വാസത്തിനും പ്രോത്സാഹനത്തിനും എല്ലാവർക്കും നന്ദി. അത് ഞങ്ങൾക്ക് വിലമതിക്കാനാവാത്തതാണ്.” ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് കാട്ടാളൻ നിർമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡി ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്.




Content Highlight: Content Highlights:- I have no connection with the movie 'Kaattalan', I am not in that cinematic universe either; Unni Mukundan puts an end to speculations

#Unni Mukundan #Antony Varghese #Kattaalan #Cinematic Universe #Mollywood

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup