---
title: "സീരിയലുകളിലെ 'പെൺകോന്തൻ' ഇമേജ് മാനസികമായി ബുദ്ധിമുട്ടിച്ചു; തുറന്നുപറഞ്ഞ് നടൻ രാജീവ് റോഷൻ"
english_title: "Content highlight:- Actor Rajeev Roshan openly admits that the 'female character' image in serials has mentally troubled him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362133/content-highlight-actor-rajeev-roshan-openly-admits-that-the-female-character-image-in-serials-has-mentally-troubled-him"
published_at: "2026-05-27T14:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16b5ed059c8_RAJEEV.jpg"
keywords: ["LATEST NEWS", "SERIAL", "Rajeev Roshan", "Actor"]
---

# സീരിയലുകളിലെ 'പെൺകോന്തൻ' ഇമേജ് മാനസികമായി ബുദ്ധിമുട്ടിച്ചു; തുറന്നുപറഞ്ഞ് നടൻ രാജീവ് റോഷൻ

> **Lead Summary:** **[**ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് രാജീവ് റോഷൻ. ബിസിനസ് രംഗത്തുനിന്ന് അവിചാരിതമായി അഭിനയത്തിലേക്ക് എത്തിയ താരം, സീരിയലുകളിലെ തന്റെ ഇമേജ് മൂലമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് മനസ്സ് തുറന്നത്.

## Article Content

**[**ടെലിവിഷൻ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് രാജീവ് റോഷൻ. ബിസിനസ് രംഗത്തുനിന്ന് അവിചാരിതമായി അഭിനയത്തിലേക്ക് എത്തിയ താരം, സീരിയലുകളിലെ തന്റെ ഇമേജ് മൂലമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് മനസ്സ് തുറന്നത്.

അഭിനയവുമായി ഒരു ബന്ധവുമില്ലാതിരുന്ന താൻ സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് ആദ്യമായി ലൊക്കേഷനിലെത്തിയതെന്ന് രാജീവ് പറയുന്നു. ആദ്യ സീനിൽ ഡയലോഗ് തെറ്റാതെ പറഞ്ഞെങ്കിലും ടൈറ്റ് ഫ്രെയിമിൽ നിന്ന് മാറിപ്പോയതിനാൽ നിരവധി ടേക്കുകൾക്ക് ശേഷമാണ് ആദ്യ ഷോട്ട് ഒക്കെയായത്. സീരിയലുകളിൽ സ്ഥിരമായി പോസിറ്റീവ് വേഷങ്ങൾ ചെയ്തതോടെ 'പാവം പിടിച്ച ഭർത്താവ്' എന്ന ടാഗ് ലൈൻ ലഭിച്ചെന്നും രാജീവ് വ്യക്തമാക്കുന്നു.

തുടർച്ചയായി ഒരേതരം കഥാപാത്രങ്ങൾ ചെയ്തപ്പോൾ പ്രേക്ഷകർക്കിടയിൽ 'പെൺകോന്തൻ' എന്നൊരു ഇമേജ് വന്നതായും, ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചതായും താരം വെളിപ്പെടുത്തി. കഥാപാത്രങ്ങൾ പിന്നീട് ബോൾഡ് ആകുമെങ്കിലും അപ്പോഴേക്കും ജനങ്ങളുടെ മനസ്സിൽ ആ ഇമേജ് ഉറച്ചുപോകുമായിരുന്നു. ഇതോടെ അത്തരം വേഷങ്ങൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചതായും താരം പറഞ്ഞു. സീരിയലിൽ മാത്രം ഒതുങ്ങിനിന്നാൽ കാര്യമായ സാമ്പത്തിക വളർച്ച ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദുബായിലേക്ക് കുടിയേറിയതും അവിടെ റെസ്റ്റോറന്റ് ബിസിനസ് ആരംഭിച്ചതും. എന്നാൽ പിന്നീട് ബിസിനസ് മന്ദഗതിയിലായതോടെ നാട്ടിലേക്ക് തന്നെ തിരികെ പോരുകയായിരുന്നെന്നും രാജീവ് റോഷൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362133/content-highlight-actor-rajeev-roshan-openly-admits-that-the-female-character-image-in-serials-has-mentally-troubled-him)