പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു
May 27, 2026 03:20 PM | By VIPIN P V
#Latest News #Massive Clash #Pinarayi Vijayan #Thiruvananthapuram #Enforcement Directorate

തിരുവനന്തപുരം: ( www.truevisionnews.com ) പിണറായിയുടെ വസതിയിൽനിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. കാറിന്റെ ചില്ല് തകർക്കുകയും ഉദ്യോഗസ്ഥരെ കൂകി വിളിക്കുകയും ചെയ്തു. എട്ട് മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടരോടെയായിരുന്നു ഉദ്യോഗസ്ഥർ പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിൽ നിന്നുള്ള വീട്ടിൽനിന്ന് മടങ്ങിയത്. ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം പ്രവർത്തകർ ശക്തമായ ​പ്രതിഷേധവുമായെത്തുകയായിരുന്നു. ​സുരക്ഷ ഉദ്യോഗസ്ഥർ ഏറെപാടുപ്പെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ.ഡി സംഘം പരിശോധനക്കായി എത്തിയത്.

കണ്ണൂരിൽനിന്നും ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയും പ്രവർത്തകർ കൂകി വിളിച്ചു. എന്നാൽ, നേതൃത്വം ഇടപ്പെട്ട് ഇത് തടഞ്ഞു. മുഹമ്മദ് റിയാസിന്റെ കൊട്ടൂളിയിലെ വീട്ടിൽ പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരെ കൂവിവിളിക്കുകയും ഇ.ഡി വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തു.

സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയുൾപ്പെടെ സംസ്ഥാനത്തെ 12 ഓളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

Content Highlight: Content Highlights:-Massive Clash In Front Of Pinarayis House In Thiruvananthapuram Car Window Broken

#Latest News #Massive Clash #Pinarayi Vijayan #Thiruvananthapuram #Enforcement Directorate

Next TV

Related Stories
കുട എടുത്തില്ലെങ്കിൽ പണി കിട്ടും! സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്

May 27, 2026 03:57 PM

കുട എടുത്തില്ലെങ്കിൽ പണി കിട്ടും! സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരങ്ങളിൽ കള്ളക്കടൽ...

Read More >>
വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

May 27, 2026 03:57 PM

വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി കള്ളന്മാർ

വടകരയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങളും പണവും തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കവർന്നു...

Read More >>
'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

May 27, 2026 03:09 PM

'ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കേണ്ട'-മുഹമ്മദ് റിയാസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പിഎ മുഹമ്മദ്...

Read More >>
Top Stories

News Roundup

GCC News