May 27, 2026 02:52 PM

#ED raid #Veena Vijayan #Pinarayi Vijayan's response

കണ്ണൂർ :(https://truevisionnews.com/) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന പൂർത്തിയായതിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. ചിലർക്കൊക്കെ മനസംതൃപ്തി നൽകുന്ന കാര്യമാണിത്. ഞങ്ങളെ തളർത്തികളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു . പ്രവർത്തകരെ മുഷ്ഠി ചുരുട്ടി അഭിസംബോധന ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വീട്ടിൽ കയറിയുള്ള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി . ചിലർക്കെല്ലാം മനസംതൃപ്തി നൽകുന്ന കാര്യമാണിത് , പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലെയുള്ള ഒരാൾക്ക് . എന്തുകൊണ്ട് പിണറായി വിജയൻറെ വീട് റെയ്ഡ് ചെയ്യുന്നില്ല , എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുൽ ഗാന്ധി ചോദിച്ചിട്ടുള്ളത് . പ്രതിപക്ഷത്തെ തകർക്കാനുള്ള ആക്രമ നടപടികളാണ് എല്ലാകാലത്തും ബി ജെ പി ഗവൺമെന്റെ സ്വീകരിക്കുന്നത്.

അതേസമയം മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിൽ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്നും ഒരു രേഖയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോ​ഗസ്ഥർ എഴുതി നൽകി .യാതൊരുവിധ നിർണ്ണായക രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി വ്യക്തമാക്കി. പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങി.

ഇന്ന് പുലർച്ചെ ആറ് മണിയോടെ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ഐ.എസ്.എഫ്) കനത്ത കാവലിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പിണറായിലെ വസതിയിൽ പരിശോധനയ്‌ക്കെത്തിയത്. തിരുവനന്തപുരത്തെ വാടക വസതിയിലും ഇതേസമയം തന്നെ റെയ്ഡ് ആരംഭിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. ഡിജിറ്റൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതായാണ് വിവരം.


Content Highlight: content highlights:- ED raid, Veena Vijayan, Pinarayi Vijayan's response

#ED raid #Veena Vijayan #Pinarayi Vijayan's response

Next TV

Top Stories










News Roundup






GCC News