---
title: "ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു"
english_title: " Content highlight:- Traffic cop's hooliganism in Bengaluru; Auto driver beaten up in broad daylight for hitting his bike"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362126/content-highlight-traffic-cops-hooliganism-in-bengaluru-auto-driver-beaten-up-in-broad-daylight-for-hitting-his-bike"
published_at: "2026-05-27T14:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16b42b95cce_TURYT.jpg"
keywords: ["LATEST NEWS", "VIRAL", "Bengaluru", "POLICE"]
---

# ബെംഗളൂരുവിൽ ട്രാഫിക് പൊലീസുകാരന്റെ ഗുണ്ടാവിളയാട്ടം; ബൈക്കിൽ തട്ടിയതിന് ഓട്ടോ ഡ്രൈവറെ പട്ടാപ്പകൽ മർദിച്ചു

> **Lead Summary:** ബെംഗളൂരു:**[ **ബെംഗളൂരുവിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ ട്രാഫിക് പൊലീസുകാരൻ മുഖത്തടിച്ചു . മെയ് 26-ന് സുധാമ നഗറിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കണ്ടുനിന്ന ഒരു യുവാവാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ബെംഗളൂരു പൊലീസിനെ ടാ​ഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ചത്.

## Article Content

ബെംഗളൂരു:**[ **ബെംഗളൂരുവിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ ട്രാഫിക് പൊലീസുകാരൻ മുഖത്തടിച്ചു . മെയ് 26-ന് സുധാമ നഗറിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കണ്ടുനിന്ന ഒരു യുവാവാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ബെംഗളൂരു പൊലീസിനെ ടാ​ഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ചത്.

പൊലീസുകാരൻ തന്റെ ബൈക്ക് പാർക്ക് ചെയ്യുന്നതിനിടയിൽ, യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ അബദ്ധത്തിൽ ബൈക്കിൽ ചെറുതായി തട്ടുകയായിരുന്നു. ഇതോടെ പ്രകോപിതനായ പൊലീസുകാരൻ ഓട്ടോ തടഞ്ഞുനിർത്തി ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. അബദ്ധത്തിൽ പറ്റിയതാണെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർ കൈകൂപ്പി ക്ഷമ ചോദിച്ചെങ്കിലും, ദേഷ്യം അടക്കാനാവാതെ പൊലീസുകാരൻ ഇയാളെ ക്രൂരമായി തല്ലുകയായിരുന്നു.

സംഭവം ക്യാമറയിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ, താൻ മർദിച്ചതിനെ ചോദ്യം ചെയ്ത യുവാവിനോടും തട്ടിക്കയറി. അധികാരമുള്ളവരുടെ ഗുണ്ടാ പെരുമാറ്റമാണ് ഇതെന്നും പരസ്യമായി ഒരാളെ മർദിക്കാൻ പൊലീസിന് എന്താണ് അവകാശമെന്നും വീഡിയോ പങ്കുവെച്ച യുവാവ് ചോദിക്കുന്നു. വീഡിയോ വൈറലായതോടെ, ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

[https://x.com/copwatchbharat/status/2058886131668705498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2058886131668705498%7Ctwgr%5Eea8ea78c4340029208c92132b22046d13ec1ba58%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fbengaluru-traffic-cop-slaps-auto-driver-over-accident-watch-video-articleshow-027t66x](https://x.com/copwatchbharat/status/2058886131668705498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2058886131668705498%7Ctwgr%5Eea8ea78c4340029208c92132b22046d13ec1ba58%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fbengaluru-traffic-cop-slaps-auto-driver-over-accident-watch-video-articleshow-027t66x)

### Related Links & Sources
- [Original Story Source](https://moviemax.in/news/362126/content-highlight-traffic-cops-hooliganism-in-bengaluru-auto-driver-beaten-up-in-broad-daylight-for-hitting-his-bike)