---
title: "അമ്മയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകാൻ അൻസിബ ഹസ്സൻ"
english_title: "Ansiba Hassan to file complaint against Tiny Tom over dispute with mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362015/ansiba-hassan-to-file-complaint-against-tiny-tom-over-dispute-with-mother"
published_at: "2026-05-27T08:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1660f345ec2_ansiba.jpg"
keywords: ["Ansiba Hassan", "Complaint", "Tiny Tom", "AMMA"]
---

# അമ്മയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകാൻ അൻസിബ ഹസ്സൻ

> **Lead Summary:** താര സംഘടനയായ അമ്മയിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ ഇന്ന് പരാതി നൽകിയേക്കും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചന.

## Article Content

താര സംഘടനയായ അമ്മയിലെ തർക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ ഇന്ന് പരാതി നൽകിയേക്കും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചന.

ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയിൽ നിന്ന് താൻ രാജിവെച്ചതെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീന കുറുപ്പ് ശരിവച്ചു.

നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡൻറ് ശ്വേത മേനോൻറെ വാദം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു നീനാ കുറുപ്പിന്റെ തുറന്നുപറച്ചിൽ. അൻസിബ പരാതി നൽകുന്നതിന് മുമ്പ് തന്നെ നീന കുറുപ്പ് പരാതി നൽകിയിരുന്നതായാണ് വിവരം. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെന്നും അൻസിബ കള്ളം പറയില്ലെന്നും നീന കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362015/ansiba-hassan-to-file-complaint-against-tiny-tom-over-dispute-with-mother)