---
title: "'ആമിറും മറ്റുള്ളവരും ജാക്കറ്റിട്ടു, ഞാൻ മാത്രം കട്ടി കുറഞ്ഞ സൽവാറിൽ...' 'ഫന' ഷൂട്ടിംഗിലെ ആ കൊടും തണുപ്പിനെക്കുറിച്ച് കജോൾ"
english_title: "Content Highlights:- 'Aamir and others wore jackets, I was the only one in a thin salwar...' Kajol on the bitter cold during the 'Fana' shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362038/content-highlights-aamir-and-others-wore-jackets-i-was-the-only-one-in-a-thin-salwar-kajol-on-the-bitter-cold-during-the-fana-shoot"
published_at: "2026-05-27T09:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a166e49b0967_Kajol.jpg"
keywords: ["Kajol", "Aamir Khan", "Fanaa", "Bollywood"]
---

# 'ആമിറും മറ്റുള്ളവരും ജാക്കറ്റിട്ടു, ഞാൻ മാത്രം കട്ടി കുറഞ്ഞ സൽവാറിൽ...' 'ഫന' ഷൂട്ടിംഗിലെ ആ കൊടും തണുപ്പിനെക്കുറിച്ച് കജോൾ

> **Lead Summary:** ആമിർ ഖാനും കജോളും തകർത്തഭിനയിച്ച ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ 'ഫന' റിലീസ് ചെയ്തിട്ട് 20 വർഷം തികയുന്നു. സിനിമയുടെ ഇരുപതാം വാർഷികത്തിന്റെ സന്തോഷം നടി കജോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ മനോഹരമായ ഓർമ്മകളും അനുഭവങ്ങളും ചേർത്താണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

## Article Content

ആമിർ ഖാനും കജോളും തകർത്തഭിനയിച്ച ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ 'ഫന' റിലീസ് ചെയ്തിട്ട് 20 വർഷം തികയുന്നു. സിനിമയുടെ ഇരുപതാം വാർഷികത്തിന്റെ സന്തോഷം നടി കജോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ മനോഹരമായ ഓർമ്മകളും അനുഭവങ്ങളും ചേർത്താണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

ചിത്രത്തിലെ ഗാന രംഗം ചിത്രീകരിച്ചത് മൈനസ് 27 ഡിഗ്രി തണുപ്പത്തായിരുന്നുവെന്നാണ് കജോള്‍ പറയുന്നത്. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍ ഉള്‍പ്പടെ മറ്റെല്ലാവരും കോട്ടും സ്യൂട്ടും ധരിച്ച് തണുപ്പില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുമ്പോഴും തന്റെ വേഷം കട്ടി കുറഞ്ഞ സല്‍വാര്‍ കമീസ് ആയിരുന്നുവെന്നാണ് കജോള്‍ കുറിക്കുന്നത്.

'ഫനയ്ക്ക് 20 വയസ്. എന്റെ മകള്‍ക്ക് അന്ന് രണ്ടര വയസായിരുന്നു. പക്ഷെ ഞാന്‍ കൂടുതലും ഓര്‍ക്കുന്നത് പോളണ്ടിന്റെ മനോഹാരിതയാണ്. -27 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മനോഹരമായ വനം. പിന്നെ എല്ലാവരും അടിമുടി പുതച്ച നില്‍ക്കുമ്പോഴും ഞാന്‍ കട്ടി കുറഞ്ഞൊരു സല്‍വാര്‍ കമീസ് മാത്രമായിരുന്നു ധരിച്ചിരുന്നതെന്നും ഓര്‍ക്കുന്നു' എന്നാണ് കജോള്‍ കുറിച്ചത്. കുനാൽ കോഹ്‌ലി സംവിധാനം ചെയ്ത 'ഫന'യിൽ ആമിർ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂർ, കിരൺ ഖേർ, ശരത് സക്‌സേന തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/362038/content-highlights-aamir-and-others-wore-jackets-i-was-the-only-one-in-a-thin-salwar-kajol-on-the-bitter-cold-during-the-fana-shoot)