---
title: "ദൈവീക രൂപത്തെ വികലമായി അനുകരിച്ച സംഭവം; മാപ്പുപറഞ്ഞ് ക്ഷേത്രദർശനം നടത്തി രൺവീർ സിങ്"
english_title: "Ranveer Singh apologizes for distorting the image of a god and visits a temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362130/ranveer-singh-apologizes-for-distorting-the-image-of-a-god-and-visits-a-temple"
published_at: "2026-05-27T14:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16b4a638f8d_Ranveer_Singh.jpg"
keywords: ["Ranveer Singh", "Rishab Shetty", "Chamundi Temple", "Kantara Daiva Imitation Court Case", "Bollywood"]
---

# ദൈവീക രൂപത്തെ വികലമായി അനുകരിച്ച സംഭവം; മാപ്പുപറഞ്ഞ് ക്ഷേത്രദർശനം നടത്തി രൺവീർ സിങ്

> **Lead Summary:** ‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചതിന് നടൻ രൺവീറിനെതിരെ പരാതിയുണ്ടായിരുന്നു. ഇതിൽ ഹൈക്കോടതി കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന്, താൻ നിരുപാധികം മാപ്പുപറയുന്നുവെന്നും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും നടൻ അറിയിച്ചതിനെത്തുടർന്നാണ് രൺവീറിന്റെ പേരിലുള്ള കേസ് കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയത്. ഈ ഹൈക്കോടതി നിർദേശപ്രകാരമാണ് നടൻ ചൊവ്വാഴ്ച ചാമുണ്ഡേശ്വരീ ക്ഷേത്രം സന്ദർശിച്ചത്.

## Article Content

‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചതിന് നടൻ രൺവീറിനെതിരെ പരാതിയുണ്ടായിരുന്നു. ഇതിൽ ഹൈക്കോടതി കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന്, താൻ നിരുപാധികം മാപ്പുപറയുന്നുവെന്നും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും നടൻ അറിയിച്ചതിനെത്തുടർന്നാണ് രൺവീറിന്റെ പേരിലുള്ള കേസ് കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയത്. ഈ ഹൈക്കോടതി നിർദേശപ്രകാരമാണ് നടൻ ചൊവ്വാഴ്ച ചാമുണ്ഡേശ്വരീ ക്ഷേത്രം സന്ദർശിച്ചത്.

നവംബർ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതിന് നേരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. ബെംഗളൂരുവിലാണ് നടന് എതിരെ പരാതി ലഭിച്ചിരുന്നത്. റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത്.

തുടർന്ന് വേദിയിൽ റിഷബിൻ്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വലിയ വിമർശനത്തിനിടയാക്കി.

അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രൺവീർ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362130/ranveer-singh-apologizes-for-distorting-the-image-of-a-god-and-visits-a-temple)